ക്വാറി സമരം പിന്‍വലിച്ചു

സംസ്ഥാനത്ത് നിര്‍മ്മാണമേഖലയെ സ്തംഭിപ്പിച്ച് കൊണ്ട് ദിവസങ്ങളായി ക്വാറി ഉടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് നിര്‍മ്മാണമേഖലയെ സ്തംഭിപ്പിച്ച് കൊണ്ട് ദിവസങ്ങളായി ക്വാറി ഉടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. മന്ത്രി പി രാജീവുമായി ക്വാറി ഉടമകള്‍ നടത്തിയ ചര്‍ച്ചയിലാണു തീരുമാനം.

കഴിഞ്ഞ പത്തുദിവസമായി ക്വാറി ഉടമകള്‍ നടത്തിവന്ന സമരമാണ് പിന്‍വലിച്ചത്.റോയല്‍റ്റി നിരക്കുകളില്‍ വരുത്തിയ വര്‍ധനയില്‍ മാറ്റമുണ്ടാവില്ല. റോയല്‍റ്റി വര്‍ധനയ്ക്ക് ആനുപാതികമായ നിരക്കിനപ്പുറം ഉല്‍പ്പന്ന വില ഉയര്‍ത്താനും അനുവദിക്കില്ല. എന്നാല്‍ ഏപ്രില്‍ 1ന് മുന്‍പുള്ള നിയമലംഘനങ്ങളില്‍ ചുമത്തിയ പിഴ അദാലത്ത് നടത്തി തീര്‍പ്പു കല്‍പിക്കും. ക്വാറി ഉടമകള്‍ ഉന്നയിച്ച മറ്റു പ്രായോഗിക പ്രശ്‌നങ്ങള്‍ സംബന്ധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. 

സോഫ്റ്റ്വെയര്‍ പരിഷ്‌കരണം പൂര്‍ത്തിയാകുന്നതുവരെ ഓഫിസുകളില്‍നിന്നു നേരിട്ട് പാസ് നല്‍കും. റവന്യു വകുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ റവന്യു മന്ത്രിയുമായി പിന്നീട് ചര്‍ച്ച ചെയ്യും. ക്വാറി ഉല്‍പന്നങ്ങളുടെ വില നിലവാരം ഏകീകരിക്കുന്നതിനും ശാസ്ത്രീയമായി വില നിര്‍ണയിക്കുന്നതിനും വില നിര്‍ണയ അതോറിറ്റി രൂപീകരിക്കും. മൈനിങ് ചട്ടത്തില്‍ ഭേദഗതി വരുത്തിയതിനെതിരെ കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ നാലു മുതലും മറ്റു ജില്ലകളില്‍ 17 മുതലുമാണു ക്വാറിയടച്ചിട്ടു സമരം തുടങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com