'പന്ത് ഒരാൾ കൈവശം വച്ചിരിക്കുകയാണ്, നടപടി വേണം'; പരാതിയുമായി കുട്ടിക്കൂട്ടം പഞ്ചായത്ത് ഓഫീസിൽ, പിന്നാലെ പരിഹാരം

പഞ്ചായത്ത് ഓഫീസിൽ പരാതിയുമായി കുട്ടിക്കൂട്ടം 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂർ: 'ഞങ്ങളുടെ പന്ത് ഒരാൾ കൈവശം വച്ചിരിക്കുകയാണ്, അത് തിരിച്ചുകിട്ടാൻ നടപടിയുണ്ടാക്കിത്തരണ'മെന്ന ആവശ്യവുമായി കുട്ടിക്കൂട്ടം പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫീസിൽ. പരാതി വിശദമായി വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് ഷേക്ക് അബ്ദുൾഖാദർ ചോദിച്ചറിഞ്ഞു.

ചെറുതുരുത്തി കോഴിമാംപറമ്പ് പരിസരത്തെ കുട്ടികളാണ് പരാതിക്കാർ. ഫുട്ബോൾ കളിക്കുന്നതിനിടെ പന്ത് തൊട്ടടുത്ത വീട്ടിലേക്ക് ഉരുണ്ട് പോയി. ഇത് സ്ഥിരമായതോടെ പന്ത് ഇനി തരില്ലെന്ന നിലപാടിലായി വീട്ടുടമ. ഇതിനെ തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ അടുത്ത് പരാതിയുമായി കുട്ടിക്കൂട്ടം എത്തിയത്.

അവധിക്കാലമാണ്, കളിക്കാൻ പന്ത് കിട്ടിയേ തീരു. പരാതി കേട്ട പഞ്ചായത്ത് പ്രസിഡനന്റ് ഷേക്ക് അബ്ദുൾഖാദർ ഉടനെ പഞ്ചായത്ത് ജീപ്പിൽ കുട്ടികളെയും കയറ്റി വീട്ടുമസ്ഥന്റെ അടുത്തെത്തി. പഞ്ചായത്ത് പ്രസിഡന്റ് വീട്ടിലെത്തിയപ്പോൾ വീട്ടുടമയും കൗതുകത്തിലായി. ഒടുവിൽ കുട്ടികൾ പന്ത് വീട്ടിലേക്ക് അടിക്കില്ലെന്ന പ്രസിഡന്റിന്റെ ഉറപ്പിൽ വീട്ടുടമ പന്ത് കൈമാറി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com