തൊടുപുഴ: അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം നാളെ തുടരും. നാളെ രാവിലെ ആറ് മണി മുതൽ ട്രാക്കിങ് തുടങ്ങുമെന്നും ദൗത്യം പൂർത്തിയായില്ലെങ്കിൽ മറ്റന്നാൾ തുടരുമെന്നും മൂന്നാർ ഡിഎഫ്ഒ രമേശ് ബിഷ്‌ണോയ് അറിയിച്ചു. അരിക്കൊമ്പൻ ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
രാവിലെ മുതലുള്ള തിരച്ചിലിനൊടുവിൽ ഇടുക്കി ശങ്കരപാണ്ഡ്യമേട് ഭാഗത്താണ് അരിക്കൊമ്പനെ കണ്ടെത്തിയത്. ഇടതൂർന്ന ചോലയ്ക്കുള്ളിലാണ് അരിക്കൊമ്പനുള്ളത്. നാളെ ആനയെ ഓടിച്ച് താഴെയിറക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. ആനയെ ആനയിറങ്കൽ ഡാം കടത്തി ദൗത്യമേഖലയിൽ എത്തിക്കാനായിരിക്കും ശ്രമം.
വനം വകുപ്പിന്റെ അരിക്കൊമ്പൻ ദൗത്യം ശനിയാഴ്ച രാവിലെ എട്ടു മണിക്ക് പുനരാരംഭിക്കുമെന്നാണ് മൂന്നാർ ഡിഎഫ്ഒ അറിയിച്ചത്. ട്രാക്കിങ് സംഘം പുലർച്ചെ മുതൽ അരിക്കൊമ്പനെ നിരീക്ഷിക്കും. നാളെ പൂർത്തിയായില്ലെങ്കിൽ ഞായറാഴ്ചയും ദൗത്യം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക