സംഘ്പരിവാര്‍ ഉണ്ടാക്കിയ സിനിമ; 'കേരള സ്റ്റോറി' ബഹിഷ്‌കരിക്കണം; സജി ചെറിയാന്‍

ഇത് ഭിന്നിപ്പിക്കാന്‍ വേണ്ടി ആസൂത്രിതമായി സംഘ്പരിവാര്‍ ഉണ്ടാക്കിയ സിനിമ
സജി ചെറിയാന്‍/ഫയല്‍
സജി ചെറിയാന്‍/ഫയല്‍

തിരുവനന്തപുരം: കേരള സ്റ്റോറി എന്ന സിനിമ സംസ്ഥാനത്തെ ജനങ്ങളാകെ ബഹിഷ്‌കരിക്കണമെന്ന് സിനിമ - സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. നിയമ നടപടിക്കുള്ള സാധ്യത പരിശോധിക്കും. തീയറ്റര്‍ ഉടമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായാല്‍ പോലും ഈ സിനിമ ബഹിഷ്‌കരിക്കണം. ഇത് ഭിന്നിപ്പിക്കാന്‍ വേണ്ടി ആസൂത്രിതമായി സംഘ്പരിവാര്‍ ഉണ്ടാക്കിയ സിനിമയാണെന്നും സജി ചെറിയാന്‍ പറഞ്ഞു.

ഏഴ് വര്‍ഷമായി തീര്‍ത്തും സമാധാനമായാണ് കേരളം മുന്നോട്ടപോകുന്നത്. ഒരുമനസോടെ പോകുന്ന കേരളത്തില്‍ ഭീകരാന്തരീക്ഷമാണെന്ന് പറഞ്ഞ് സംസ്ഥാനത്തെ ലോകത്തിന് മുന്നില്‍ അപമാനിക്കുകയാണ്. അതുവരാന്‍ പോകുന്ന ഒരു രാഷ്ട്രീയമുന്നേറ്റത്തിന് ഈ അവസരത്തെ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ ലക്ഷ്യം വച്ചുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു.  

കേരളത്തിലെ 32000 വനിതകളെ ഐഎസ്‌ഐ എസില്‍ റിക്രൂട്ട് ചെയ്‌തെന്നാണ് ബംഗാള്‍ സിനിമയായ കേരള സ്റ്റോറിയില്‍ പറയുന്നത്. കേരള സമൂഹത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ ഗൂഡാലോചന പിന്നിലുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com