'കേരളത്തില്‍ നിന്ന് ആയിരക്കണക്കിന് സ്ത്രീകളെ കടത്തിക്കൊണ്ടുപോകാന്‍ സാധിക്കില്ല'; കേരള സ്‌റ്റോറി നിരോധിക്കണമെന്ന ആവശ്യം പരിശോധിക്കണം: എം വി ഗോവിന്ദന്‍

'ദ് കേരള സ്റ്റോറി' സിനിമ നിരോധിക്കണമെന്ന ആവശ്യം പരിശോധിക്കേണ്ടതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍
എംവി ഗോവിന്ദന്‍ / ഫയല്‍
എംവി ഗോവിന്ദന്‍ / ഫയല്‍

തിരുവനന്തപുരം: 'ദ് കേരള സ്റ്റോറി' സിനിമ നിരോധിക്കണമെന്ന ആവശ്യം പരിശോധിക്കേണ്ടതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാരാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കാനുളള ശ്രമത്തെ മതനിരപേക്ഷ സമൂഹം ശക്തമായി എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ സംഘടനകള്‍ അടക്കം രംഗത്തുവന്നിരുന്നു. ഈസാഹചര്യത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. 

കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീകളെ ഇതുപോലെ കടത്തിക്കൊണ്ടു പോകാന്‍ സാധിക്കില്ല. സിനിമ നിരോധിച്ചതുകൊണ്ട് മാത്രം കാര്യമില്ല. ജനങ്ങളുടെ മാനസിക പ്രതിരോധമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മൂന്ന് സാര്‍വദേശീയ മതങ്ങള്‍ കേരളത്തെ പോലെ വിന്യസിക്കപ്പെട്ട ഒരു ഇടവും ലോകത്തില്ല. കേരളീയ മതനിരപേക്ഷ സമൂഹം ശക്തമായി എതിര്‍ക്കും. കേരള സമൂഹത്തെ അപമാനപ്പെടുത്തുന്ന, മതസൗഹാര്‍ദത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന അതീവ ഗൗരവമുള്ള വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com