'ഇതത്ര സിമ്പിളല്ല', ബൈക്കില്‍ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്!; മുന്നറിയിപ്പുമായി കേരള പൊലീസ്

ഇരുചക്രവാഹനങ്ങളില്‍ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന സ്ത്രീകള്‍ സാരിയും ചുരിദാര്‍ ഷാളും അലസമായി നീട്ടിയിടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്
കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം
കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന സ്ത്രീകള്‍ സാരിയും ചുരിദാര്‍ ഷാളും അലസമായി നീട്ടിയിടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. സാരിയുടെയോ ഷാളിന്റെയോ അറ്റം പിന്‍ചക്രത്തില്‍ കുരുങ്ങി അപകടങ്ങള്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് കേരള പൊലീസിന്റെ ജാഗ്രതാനിര്‍ദേശം.

കുറിപ്പ്: 

ഇക്കാര്യം ഒന്ന് ശ്രദ്ധിക്കണേ! 
ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന സ്ത്രീകള്‍ സാരിയും ചുരിദാര്‍ ഷാളും അലസമായി നീട്ടിയിടാതിരിക്കാന്‍ ശ്രദ്ധിക്കുക. സാരിയുടെയോ ഷാളിന്റെയോ അറ്റം പിന്‍ചക്രത്തില്‍ കുരുങ്ങി അപകടങ്ങള്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. അതുപോലെ കഴുത്തില്‍ ഷാള്‍ ചുറ്റിക്കെട്ടിയിടാതിരിക്കുക. അബദ്ധത്തില്‍ എവിടെയെങ്കിലും കുരുങ്ങിയാല്‍ അപകടം ദാരുണമായിരിക്കും. യാത്ര തുടങ്ങുന്നതിന് മുമ്പ് ഈവക മുന്‍കരുതലുകള്‍ ഉറപ്പു വരുത്തുക. യാത്രക്കിടയിലും ശ്രദ്ധിക്കുക.
മോട്ടോര്‍ വാഹന നിയമപ്രകാരം ഇരുചക്രവാഹനത്തിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്കു പിടിക്കാവുന്ന വിധത്തില്‍ ഓടിക്കുന്ന ആളുടെ പിന്നില്‍ വാഹനത്തിന്റെ വശത്തായി കൈപിടിയും പാദങ്ങള്‍ വയ്ക്കാന്‍ ഫുട് റെസ്റ്റും പിന്നിലിരിന്ന് യാത്ര ചെയ്യുന്നയാളുടെ വസ്ത്രങ്ങള്‍ ചക്രത്തിന്റെ ഉള്ളിലേക്കു കടക്കാത്ത വിധം ചക്രത്തിന്റെ പകുതിയോളം മൂടുന്ന സാരിഗാര്‍ഡും നിര്‍ബന്ധമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com