കോട്ടയം: ലോറിക്കുള്ളില്‍ പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് പരിഭ്രാന്തിയില്‍ ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം. ഗിയര്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ലിവറിനു സമീപമാണ് പാമ്പിനെ കണ്ടത്. തുടര്‍ന്ന് പരിഭ്രാന്തിയില്‍ ഡ്രൈവർക്ക് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതോടെ സമീപത്തുള്ള ഒരു സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചുകയറിയശേഷം ലോറി മറിഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല.
കോട്ടയം പിണ്ണാക്കനാട് പൈഗറൂട്ടില്‍ മല്ലികശ്ശേരിക്ക് സമീപം തിങ്കളാഴ്ച രാവിലെ 9.15ഓടെയാണ് അപകടം. വിളക്കുമാടത്തുനിന്ന് മല്ലികശ്ശേരിയിലേക്ക് വീടുനിര്‍മാണത്തിനുള്ള പാറപ്പൊടി കയറ്റിപ്പോവുകയായിരുന്നു ലോറി. ഗിയര്‍ മാറ്റുന്നതിനിടെ ലിവറിനുസമീപം പാമ്പ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ പരിഭ്രാന്തിയിലായ ഡ്രൈവർക്ക് ലോറിയുടെമേലുള്ള നിയന്ത്രണം നഷ്ടമായി.
പിന്നാലെ വാഹനം സമീപത്തുള്ള സംരക്ഷണ ഭിത്തിയിലേക്കും തുടര്‍ന്ന് ഒരു ഇലക്ട്രിക് പോസ്റ്റിലേക്കും ഇടിച്ചുകയറിയശേഷം മറിയുകയായിരുന്നു.ലോറിയുടെ മുന്‍ഭാഗം തകര്‍ന്നു. ലോറി ഇടിച്ചുമറിഞ്ഞയുടന്‍ തന്നെ പുറത്തുകടന്ന പാമ്പ് തൊട്ടടുത്ത പുല്ലിലേക്ക് മറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക