യൂത്ത് ലീഗ് വിദ്വേഷ മുദ്രാവാക്യം: അഞ്ച് പ്രവര്‍ത്തകർക്ക് സസ്‌പെന്‍ഷൻ 

മുദ്രാവാക്യം ഏറ്റുവിളിച്ച അഞ്ച് യൂത്ത് ലീഗ് പ്രവര്‍ത്തകരെ സസ്‌പെന്‍ഡ്‌ ചെയ്തു
യൂത്ത് ലീഗ് കാഞ്ഞങ്ങാട് സംഘടിപ്പിച്ച മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലി/ വീഡിയോ ദൃശ്യം
യൂത്ത് ലീഗ് കാഞ്ഞങ്ങാട് സംഘടിപ്പിച്ച മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലി/ വീഡിയോ ദൃശ്യം

കാസര്‍കോട്‌: കാഞ്ഞങ്ങാട് യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കൂടുതല്‍ നടപടികളുമായി യൂത്ത് ലീഗ്. മുദ്രാവാക്യം ഏറ്റുവിളിച്ച അഞ്ച് യൂത്ത് ലീഗ് പ്രവര്‍ത്തകരെ സസ്‌പെന്‍ഡ്‌ ചെയ്തു. മുദ്രാവാക്യം വിളിച്ചുകൊടുത്ത അബ്ദുല്‍ സലാമിനെ പുറത്താക്കിയതിന് പിന്നാലെയാണ് അഞ്ച് പ്രവര്‍ത്തകരെ കൂടി സസ്‌പെന്‍ഡ്‌ ചെയ്തിരിക്കുന്നത്. മുദ്രാവാക്യം വിളിക്കുന്നത് തടയാതിരുന്ന വൈറ്റ് ഗാര്‍ഡ് ജില്ലാ നേതൃത്വത്തെ പുനഃസംഘടിപ്പിക്കാനും സംഘടന തീരുമാനിച്ചു. 

കഴിഞ്ഞ ജൂലായ് 25-ന് യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ റാലിയിലായിരുന്നു വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിച്ചിരുന്നു. ബിജെപി വക്താവ് അമിത് മാളവ്യ അടക്കുമുള്ളവര്‍ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ച് വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ മതവികാരം വ്രണപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com