ഇനി വേദനിപ്പിക്കുന്ന ഓര്‍മ്മകളെ ജോലിയിലൂടെ മറികടക്കും, ജീവിതത്തിലേക്ക് തിരിച്ചുവന്ന് ഷീല; ബ്യൂട്ടിപാര്‍ലര്‍ വീണ്ടും തുറന്നു 

ജയില്‍വാസത്തിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മകളെ ജോലിയില്‍ വ്യാപൃതയായി മറികടക്കാന്‍ ഒരുങ്ങുകയാണ് ഷീല
ഷീലയുടെ ബ്യൂട്ടിപാര്‍ലര്‍ വീണ്ടും തുറന്നപ്പോള്‍, സ്‌ക്രീന്‍ഷോട്ട്‌
ഷീലയുടെ ബ്യൂട്ടിപാര്‍ലര്‍ വീണ്ടും തുറന്നപ്പോള്‍, സ്‌ക്രീന്‍ഷോട്ട്‌

തൃശൂര്‍: ജയില്‍വാസത്തിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മകളെ ജോലിയില്‍ വ്യാപൃതയായി മറികടക്കാന്‍ ഒരുങ്ങുകയാണ് ഷീല. വ്യാജ ലഹരി മരുന്നു കേസില്‍ പ്രതിയായി 72 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷം മോചിതയായ ഷീല അവരുടെ  ബ്യൂട്ടിപാര്‍ലര്‍ വീണ്ടും തുറന്നു. പഴയതിനു പകരം ചാലക്കുടി നോര്‍ത്ത് ജംഗ്ഷനിലെ അതേ കെട്ടിടത്തിലാണു ഷീ സ്‌റ്റൈല്‍ എന്ന പുതിയ പാര്‍ലര്‍.

മലപ്പുറം കല്‍പകഞ്ചേരി ആനപ്പറമ്പില്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള സംഘടന തണല്‍ ആണ് പുതിയ ബ്യൂട്ടി പാര്‍ലര്‍ സജ്ജീകരിച്ചു നല്‍കിയത്. മാധ്യമങ്ങളും സമൂഹവും കരുത്തു പകര്‍ന്ന് ഒപ്പം നിന്നതുകൊണ്ടാണു ജീവിതത്തിലേക്കു തിരികെയെത്താനായതെന്നു ഷീല പറഞ്ഞു. സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. 

ലഹരി സ്റ്റാമ്പ് കൈവശംവച്ചു എന്നു കാണിച്ചാണു ഷീലയെ എക്‌സൈസ് അറസ്റ്റു ചെയ്തത്. പിന്നീടു കോടതി ജാമ്യം അനുവദിച്ചു. ലഹരിമരുന്നു സ്റ്റാമ്പെന്ന് പറഞ്ഞു എക്‌സൈസ് ഹാജരാക്കിയതു കടലാസു തുണ്ടുകളായിരുന്നു എന്ന് പിന്നീട് രാസപരിശോധനയില്‍ തെളിഞ്ഞതോടെ നിരപരാധിയെ ജയിലില്‍ അടച്ച എക്‌സൈസിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. തന്റെ ബന്ധുതന്നെയാണ് ഇതിനു പിറകിലെന്നു ഷീല സൂചിപ്പിച്ചെങ്കിലും ഇനിയും പൊലീസിനു തുമ്പുണ്ടാക്കാനായിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com