പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ബംഗാള്‍ സ്വദേശികള്‍ പിടിയില്‍; സ്‌കൂളില്‍ നിന്ന് കടത്തിക്കൊണ്ടുവന്നതെന്ന് സംശയം 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി പിടിയിലായ ബംഗാള്‍ സ്വദേശികള്‍ക്ക് എതിരെ പോക്‌സോ കേസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി പിടിയിലായ ബംഗാള്‍ സ്വദേശികള്‍ക്ക് എതിരെ പോക്‌സോ കേസ്. മുര്‍ഷിദാബാദ് സ്വദേശികളായ നൂര്‍ ഇസ്ലാം മണ്ഡല്‍ (24), സമീം അക്തര്‍ (19) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ പെണ്‍കുട്ടികളെ സ്‌കൂളില്‍ നിന്ന് കടത്തിക്കൊണ്ടു വരികയായിരുന്നുവെന്നാണ് സൂചന.

ബുധനാഴ്ച രാത്രി 8 മണിയോടെ ചെങ്ങമനാട് പുറയാര്‍ ഗാന്ധിപുരത്തു നാട്ടുകാരാണ് ഇവരെ കണ്ടെത്തി പൊലീസിന് കൈമാറിയത്. ബംഗാള്‍ സ്വദേശികളായ പെണ്‍കുട്ടികള്‍ 13, 17 വയസ്സുകാരാണ്. ഇവരെ വൈദ്യ പരിശോധനയ്ക്ക് ശേഷം കാക്കനാട് ജുവനൈല്‍ ഹോമിലേക്ക് മാറ്റി. 

മണ്ഡലിന്റെ മാതാവ് പുറയാറില്‍ വീട്ടുജോലിക്ക് നില്‍ക്കുന്നുണ്ട്. ഇവര്‍ക്കായി വീട്ടുടമ നിര്‍മിച്ച് നല്‍കിയ താല്‍ക്കാലിക ഷെഡിലേക്കാണ് പ്രതികള്‍ പെണ്‍കുട്ടികളുമായി എത്തിയത്. 2 കുട്ടികളും യൂണിഫോമില്‍ സ്‌കൂള്‍ ബാഗുമായാണ് എത്തിയത്. പ്രതികള്‍ പെണ്‍കുട്ടികളെ സ്‌കൂളില്‍ നിന്ന് കടത്തിക്കൊണ്ടു വരികയായിരുന്നുവെന്ന് കരുതുന്നു. മണ്ഡല്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com