മലയാളി വനിതാ ഡോക്ടർ ഷാർജയിൽ അന്തരിച്ചു

ദുബായ് റാഷിദ് ആശുപത്രിയിലെ അസ്ഥിരോ​ഗ വിദ​ഗ്ധൻ ഡോ. ഹാഷിർ ഹസൻ ആണ് ഭർത്താവ്
ഷെർമിൻ ഹാഷിം അബ്ദുൽ കരീം
ഷെർമിൻ ഹാഷിം അബ്ദുൽ കരീം

ഷാർജ: ഷാർജയിൽ താമസിക്കുന്ന മലയാളി വനിതാ ഡോക്ടർ അന്തരിച്ചു. യൂനിവേഴ്സിറ്റി ഓഫ് ഷാർജയിലെ കോളജ് ഓഫ് ഡെന്റൽ മെഡിസിനിൽ ഡോക്ടറായ മൂവാറ്റുപുഴ സ്വദേശി ഷെർമിൻ ഹാഷിം അബ്ദുൽ കരീം (42) ആണ് മരിച്ചത്. 

ദുബായ് റാഷിദ് ആശുപത്രിയിലെ അസ്ഥിരോ​ഗ വിദ​ഗ്ധൻ ഡോ. ഹാഷിർ ഹസൻ ആണ് ഭർത്താവ്. മം​ഗളൂരു യേനപോയ ഡെന്റൽ കോളജിലെ 1998 ബാച്ച് വിദ്യാർത്ഥിനിയായിരുന്നു. മണിപ്പാൽ കെഎംസി ആശുപത്രിയിൽ നിന്നു എംഡിഎസ് നേടി. 

വർഷങ്ങളായി ഷാർജയിലാണ് കുടുംബം താമസ്. അഫ്രീൻ, സാറ, അമൻ എന്നിവരാണ് മക്കൾ. എംബാം ചെയ്ത ശേഷം മൃതദേഹം ഇന്ന് രാത്രി അയക്കും. സംസ്കാരം നാട്ടിൽ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com