ഇഞ്ചക്ഷൻ നൽകിയ 11 രോഗികൾക്ക് പാർശ്വഫലം; പുനലൂർ താലൂക്ക് ആശുപത്രിയിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ 

കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസറുടെ അന്വേഷണത്തെത്തുടർന്നാണ് സസ്പെൻഷൻ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം : ഇൻജക്ഷൻ നൽകിയതിനെ തുടർന്ന് കുട്ടികളടക്കം 11 രോഗികൾക്ക് പാർശ്വഫലം ഉണ്ടായ സംഭവത്തിൽ പുനലൂർ താലൂക്ക് ആശുപത്രിയിലെ രണ്ട് ജീവനക്കാർക്കെതിരെ നടപടി. നഴ്സിംഗ് ഓഫീസറേയും ഗ്രേഡ്-2 അറ്റൻഡറേയും സസ്പെൻഡ് ചെയ്തു. കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസറുടെ അന്വേഷണത്തെത്തുടർന്നാണ് സസ്പെൻഷൻ. 

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്ജ് അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന് കൊല്ലം ഡിഎംഒ സംഭവത്തിൽ അന്വേഷണം നടത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com