ഷംസീറിന്റെ മണ്ഡലത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ 64 ലക്ഷം; ഭരണാനുമതി

തലശ്ശേരി കോടിയേരിയിലെ ഏറെ പുരാതനമായ  ക്ഷേത്രങ്ങളിലൊന്നാണ് കാരാല്‍തെരുവില്‍ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രം.
എഎന്‍ ഷംസീര്‍- കാരാല്‍തെരു ഗണപതി ക്ഷേത്രം
എഎന്‍ ഷംസീര്‍- കാരാല്‍തെരു ഗണപതി ക്ഷേത്രം


തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍  ഷംസീറിന്റെ മണ്ഡലത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ ഭരണാനുമതി. കോടിയേരി കാരാല്‍ തെരുവ് ഗണപതി ക്ഷേത്തിന്റെ കുളം നവീകരിക്കാനാണ് 64 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സ്പീക്കര്‍ ഈ വിവരം അറിയിച്ചത്.

'തലശ്ശേരി കോടിയേരിയിലെ ഏറെ പുരാതനമായ  ക്ഷേത്രങ്ങളിലൊന്നാണ് കാരാല്‍തെരുവില്‍ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രം. ഈ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ക്ഷേത്രക്കുളത്തിന്റെ നവീകരണത്തിനായി 64 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് ഭരണാനുമതിയായി. പഴമയുടെ പ്രൗഡി നിലനിര്‍ത്തികൊണ്ട് കുളം ഏറെ മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്.  നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത മാസം ആവുമ്പോഴേക്കും ക്ഷേത്രക്കുളം നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുവാന്‍ സാധിക്കും'- ഷംസീര്‍ കുറിപ്പില്‍ പറയുന്നു

ഗണപതി മിത്ത് ആണെന്ന സ്പീക്കറുടെ പരാമര്‍ശം വന്‍ വിവാദത്തിന് ഇടവച്ചിരുന്നു. കുന്നത്തുനാട് മണ്ഡലത്തില്‍ നടപ്പാക്കുന്ന വിദ്യാജോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു സ്പീക്കറുടെ വിവാദ പ്രസംഗം. മിത്തുകളെയും വ്യക്തികളെയും ഉയര്‍ത്തിപ്പിടിക്കുന്നതിനു പകരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്നായിരുന്നു ഷംസീര്‍ ആഹ്വാനം ചെയ്തത്. സ്പീക്കര്‍ പരാമര്‍ശത്തില്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടി നേതാക്കളും ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു. പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എന്‍എസ്എസ് നാമജപഘോഷയാത്രയും നടത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com