കെ ഫോൺ മാതൃകയിൽ ഫൈബര്‍ ഒപ്റ്റിക്ക് നെറ്റ് വര്‍ക്ക്; പഠിക്കാൻ തമിഴ്നാട് ഐടി മന്ത്രി കേരളത്തിൽ 

തമിഴ്നാട് ഫൈബര്‍ ഒപ്റ്റിക്ക് നെറ്റ് വര്‍ക്ക് എന്ന പേരിലാണ് തമിഴ്നാട് കെ ഫോണിന്റെ മാതൃക നടപ്പിലാക്കുന്നത്
മന്ത്രി പളനിവേൽ ത്യാ​ഗരാജനെ സ്വീകരിക്കുന്ന മുഖ്യമന്ത്രി/ ഫെയ്സ്ബുക്ക്
മന്ത്രി പളനിവേൽ ത്യാ​ഗരാജനെ സ്വീകരിക്കുന്ന മുഖ്യമന്ത്രി/ ഫെയ്സ്ബുക്ക്

തിരുവനന്തപുരം: കെ ഫോണിനെ കുറിച്ചു പഠിക്കാൻ തമിഴ്നാട് ഐടി മന്ത്രി പളനിവേൽ ത്യാ​ഗരാജൻ കേരളത്തിലെത്തി. അദ്ദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു. ഇരുവരും തമ്മിൽ ചർച്ചയും നടന്നു. 

തമിഴ്നാട്ടിൽ കെ ഫോൺ മാതൃകയിൽ ഇന്റർനെറ്റ് ലഭിക്കാനുള്ള പദ്ധതി നടപ്പാക്കുന്നതിന്റെ ഭാ​ഗമായാണ് മന്ത്രിയുടെ സന്ദർശനം. തമിഴ്നാട് ഫൈബര്‍ ഒപ്റ്റിക്ക് നെറ്റ് വര്‍ക്ക് എന്ന പേരിലാണ് തമിഴ്നാട് കെ ഫോണിന്റെ മാതൃക നടപ്പിലാക്കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി സന്ദ​ർശനം സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയത്. 

കുറിപ്പ്

കെ ഫോണിനെക്കുറിച്ച് പഠിക്കാൻ തമിഴ്നാട് ഐടി മന്ത്രി പളനിവേൽ ത്യാഗരാജൻ കേരളം സന്ദർശിച്ചു. ഇന്ന് അദ്ദേഹത്തെ നേരിട്ട് കാണാനും കെ ഫോണിനെക്കുറിച്ചു വിശദമായി ചർച്ച ചെയ്യാനും സാധിച്ചു. തമിഴ്നാട് ഫൈബര്‍ ഒപ്റ്റിക്ക് നെറ്റ് വര്‍ക്ക് എന്ന പേരിലാണ് തമിഴ്നാട് കെ ഫോണിന്റെ മാതൃക നടപ്പിലാക്കുന്നത് എന്ന് അറിയിക്കുകയുണ്ടായി. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനു കേരളത്തിന്റെ എല്ലാ മാർഗനിർദ്ദേശങ്ങളും വാഗ്ദാനം ചെയ്തു. ആത്മാർത്ഥ സഹകരണത്തോടെ ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ പുരോഗതിയ്ക്കുമായി ഒരുമിച്ചു മുന്നോട്ടു പോകുമെന്ന് പരസ്പരം ഉറപ്പു നൽകുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com