അടിവസ്ത്രത്തിനുള്ളില്‍ തേച്ച് പിടിപ്പിച്ച നിലയില്‍; പിടിച്ചത് 34 ലക്ഷം രൂപയുടെ സ്വര്‍ണം 

കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിവസ്ത്രത്തിനുള്ളില്‍ തേച്ച് പിടിപ്പിച്ച നിലയില്‍ സ്വര്‍ണം കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി
അടിവസ്ത്രത്തിനുള്ളില്‍ സ്വര്‍ണം തേച്ച് പിടിപ്പിച്ച നിലയില്‍, സ്‌ക്രീന്‍ഷോട്ട്
അടിവസ്ത്രത്തിനുള്ളില്‍ സ്വര്‍ണം തേച്ച് പിടിപ്പിച്ച നിലയില്‍, സ്‌ക്രീന്‍ഷോട്ട്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിവസ്ത്രത്തിനുള്ളില്‍ തേച്ച് പിടിപ്പിച്ച നിലയില്‍ സ്വര്‍ണം കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി. യാത്രക്കാരനില്‍ നിന്നും 554 ഗ്രാം സ്വര്‍ണം പിടികൂടി. തലശേരി സ്വദേശി ഷംസീറില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.34 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. 

അതിനിടെ, കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പരിശോധന കഴിഞ്ഞ് ഇറങ്ങിയ യാത്രക്കാരനില്‍ നിന്ന് പൊലീസും സ്വര്‍ണം പിടികൂടി. കാസര്‍കോട് സ്വദേശി അഹമ്മദ് അലിയാണ് 782.9 ഗ്രാം സ്വര്‍ണവുമായി പിടിയിലായത്. 46 ലക്ഷം വിലമതിക്കുന്ന സ്വര്‍ണമാണ് എയര്‍പോര്‍ട്ട് പൊലീസ് പിടിച്ചത്. ഇന്നലെ രണ്ട് കോടിയിലധികം വിലമതിക്കുന്ന സ്വര്‍ണം പൊലീസ് പിടികൂടിയിരുന്നു.

കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടിയിരുന്നു. ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം ഒളിപ്പിച്ചു കൊണ്ടുവന്ന ദമ്പതികളാണ് കസ്റ്റംസിന്റെ പിടിയിലായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com