രസീത് ഇല്ലാതെ കൂടിയ വിലയ്ക്ക് പാൽപ്പായസം വിൽക്കുന്നു; അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിജിലൻസ് റെയ്ഡ്

ദേവസ്വം കമ്മീഷണറുടെ ഒത്താശയിൽ രസീത് പോലും ഇല്ലാതെയാണ് വിൽപ്പനയെന്നു കണ്ടെത്തി
അമ്പലപ്പുഴ പാൽപ്പായസം/ ഫെയ്സ്ബുക്ക്
അമ്പലപ്പുഴ പാൽപ്പായസം/ ഫെയ്സ്ബുക്ക്

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാൽപ്പായസ കൗണ്ടറിൽ വിജിലൻസ് റെയ്ഡ്. നിശ്ചയിച്ച അളവിൽ കൂടുതൽ പായസമുണ്ടാക്കി കൂടിയ വിലയ്ക്ക് ഏജന്റുമാർ വിൽക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. 

ദേവസ്വം കമ്മീഷണറുടെ ഒത്താശയിൽ രസീത് പോലും ഇല്ലാതെയാണ് വിൽപ്പനയെന്നു കണ്ടെത്തി. ക്രമക്കേട് സംബന്ധിച്ചു ഭക്തൻമാർ നൽകിയ പരാതിയെ തുടർന്നായിരുന്നു പരിശോധന. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com