അച്ഛന്റെ കൈയിൽ നിന്ന് ലോട്ടറി എടുത്തു, മകന് അടിച്ചത് 80 ലക്ഷത്തിന്റെ ഭാ​ഗ്യം

കാരുണ്യ പ്ലസ് ലോട്ടറിയുടെ  80 ലക്ഷത്തിന്റെ ഒന്നാം സമ്മാനമാണ് മൂവാറ്റുപുഴ സ്വദേശിയായ രാജേഷ് കുമാറിനെ തേടിയെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മൂവാറ്റുപുഴ: അച്ഛന്റെ കൈയിൽ നിന്ന് ലോട്ടറി എടുത്ത മകന് 80 ലക്ഷം രൂപയുടെ ഭാ​ഗ്യസമ്മാനം. കാരുണ്യ പ്ലസ് ലോട്ടറിയുടെ  80 ലക്ഷത്തിന്റെ ഒന്നാം സമ്മാനമാണ് മൂവാറ്റുപുഴ സ്വദേശിയായ രാജേഷ് കുമാറിനെ തേടിയെത്തിയത്. ലോട്ടറി ഏജന്റായ അച്ഛൻ മൂവാറ്റുപുഴ കടാതി കൃഷ്ണ വിലാസത്തിൽ രവീന്ദ്രനിൽ നിന്നാണ് ടിക്കറ്റെടുത്തത്. 

കഴിഞ്ഞ ദിവസം അച്ഛനിൽ നിന്നെടുത്ത ടിക്കറ്റിൽ 5,000 രൂപയുടെയും 500 രൂപയുടെയും സമ്മാനം അടിച്ചിരുന്നു. ഈ പണത്തിൽ നിന്നാണ് വീണ്ടും ടിക്കറ്റ് വാങ്ങിയത്. അച്ഛനാണ് തന്റെ ഭാ​ഗ്യം എന്നാണ് രാജേഷ് കുമാർ പറയുന്നത്. ടിക്കറ്റിനു ഒന്നാം സമ്മാനം ലഭിച്ചതിൽ സന്തോഷം ഉണ്ടെങ്കിലും ആദ്യം ഇക്കാര്യം ആരോടും രാജേഷ്കുമാർ പറഞ്ഞില്ല. രവീന്ദ്രനും പതിവു പോലെ ലോട്ടറി ടിക്കറ്റ് വിൽപന തുടർന്നു.

ഫ്ലോറിങ് ജോലി നോക്കുകയാണ് രാജേഷ് കുമാർ. ഭാര്യയുടെ 2 മക്കളുമുണ്ട്. കുടുംബത്തിന് ഒട്ടേറെ കടങ്ങളുണ്ടെന്നും അതൊക്കെ വീട്ടണം എന്നാണ് രാജേഷ് പറയുന്നത്. അച്ഛനു വേണ്ടതെല്ലാം നൽകണമെന്നും കൂട്ടിച്ചേർത്തു. കോലഞ്ചേരിയിലെ തോംസൺ ഏജൻസിയിൽ നിന്നാണ് രവീന്ദ്രൻ ലോട്ടറി ടിക്കറ്റുകൾ വാങ്ങി വിൽപന നടത്തുന്നത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com