രാഹുൽ ​ഗാന്ധി ഇന്ന് കേരളത്തിൽ; സ്വീകരിക്കാനൊരുങ്ങി വയനാട്

എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം ആ​ദ്യമായാണ് രാഹുൽ കേരളത്തിലെത്തുന്നത്
രാഹുല്‍ ഗാന്ധി/ ട്വിറ്റര്‍
രാഹുല്‍ ഗാന്ധി/ ട്വിറ്റര്‍

വയനാട്: രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം ആ​ദ്യമായാണ് രാഹുൽ കേരളത്തിലെത്തുന്നത്. രണ്ട് ദിവസത്തെ സന്ദർശനമാണ് ക്രമീകരിച്ചിരിക്കുന്നത്.

രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ ആവേശോജ്ജ്വല സ്വീകരണമാണ് പാർട്ടി ഒരുക്കുന്നത്. ഉച്ചയ്ക്ക് ശേഷം കൽപ്പറ്റ നഗരത്തിലാണ് രാഹുലിന്റെ ആദ്യ പരിപാടി. എംപിയുടെ കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച ഒൻപത് വീടുകളുടെ താക്കോൽ കൈമാറും. നാളെ മാനന്തവാടിയിലും കോടഞ്ചേരിയിലുമാണ് പരിപാടികൾ. അതിന് ശേഷം രാഹുൽ മടങ്ങും. പ്രചാരണത്തിനായി രാഹുൽ പുതുപ്പള്ളിയിലെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com