'പിടി പിരീഡില്‍ കേറി ക്ലാസെടുക്കണ്ട, അതിവിടെ നടക്കൂല്ല'; ടീച്ചര്‍മാര്‍ക്ക് 'വാണിങ്', ഒരു മാസ്സ് തെരഞ്ഞെടുപ്പ് പ്രസംഗം

പേന അടയാളത്തിലാണ് കൊച്ചുമിടുക്കി വോട്ട് തേടുന്നത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

'ചില മാഷുമാര്‍ പിടി പിരീഡ് കേറി ക്ലാസെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് പൂര്‍ണമായും തെറ്റാണ്. അതിവിടെ നടക്കൂല്ല.'-സ്‌കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏഴാം ക്ലാസുകാരിയുടെ കിടിലന്‍ പ്രസംഗത്തിന്റെ ഒരു ഭാഗമാണിത്. കുട്ടികള്‍ക്ക് യൂണിഫോം ആകാമെങ്കില്‍ ടീച്ചര്‍മാര്‍ക്കും യൂണിഫോം ആകാമെന്നാണ് ഈ കൊച്ചുമിടുക്കിയുടെ പക്ഷം. തീപ്പൊരി വിദ്യാര്‍ഥി നേതാവിന്റെ പ്രസംഗത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്. 

കണ്ണംകോട് ടിപിജി മെമ്മോറിയല്‍ യുപി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ഈ പെണ്‍കുട്ടി. പേന അടയാളത്തിലാണ് കൊച്ചുമിടുക്കി വോട്ട് തേടുന്നത്. 

വീഡിയോ കാണാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com