കാഴ്ച പരിമിതിയുള്ള അധ്യാപകനെ പരിഹസിച്ച് റീല്‍സ്; മഹാരാജാസ് കോളജില്‍ കെഎസ്‌യു നേതാവ് അടക്കം ആറു വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

മഹാരാജാസ് കോളജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അധിക്ഷേപിച്ച് റീല്‍സ് ചെയ്ത ആറു വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
അധ്യാപകനെ പരിഹസിക്കുന്ന റീല്‍സിന്റെ വീഡിയോ സ്‌ക്രീന്‍ഷോട്ട്
അധ്യാപകനെ പരിഹസിക്കുന്ന റീല്‍സിന്റെ വീഡിയോ സ്‌ക്രീന്‍ഷോട്ട്

കൊച്ചി: മഹാരാജാസ് കോളജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അധിക്ഷേപിച്ച് റീല്‍സ് ചെയ്ത ആറു വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കമുള്ളവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 

മൂന്നാം വര്‍ഷ ബിഎ പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസിലാണ് വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ അധിക്ഷേപിച്ച് വീഡിയോ ചിത്രീകരിച്ചത്. കാഴ്ച പരിമിതിയുള്ള അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ പുറകില്‍ നിന്ന് കളിയാക്കുന്നതാണ് വീഡിയോയിലുള്ളത്.

ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും കോളജ് മാനേജ്‌മെന്റ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com