ഓടുന്ന വാഹനത്തിന് തീ പിടിക്കുന്നത് തടയാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...

ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന നിരവധി സംഭവങ്ങളാണ് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന നിരവധി സംഭവങ്ങളാണ് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അംഗീകാരമില്ലാതെ അധികമായി ലൈറ്റ്, ഫോഗ് ലാമ്പ്, സ്പീക്കര്‍ എന്നിവ ഘടിപ്പിക്കുന്നതും നിലവിലുള്ളവയ്ക്ക് പുറമേ നിലവാരമില്ലാത്ത കൂടുതല്‍ വയറുകള്‍ വാഹനങ്ങളില്‍ പിടിപ്പിക്കുന്നതും ഓവര്‍ലോഡിനും വയറുകള്‍ ഷോര്‍ട്ടായി തീപിടിക്കുന്നതിനും കാരണമാകുമെന്ന് ഫയര്‍ഫോഴ്‌സ്, മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.

വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുമ്പോഴും നിര്‍ത്തിയിടുമ്പോഴുമെല്ലാം തീപിടിക്കുകയും സ്‌ഫോടനത്തോടു കൂടി പൊട്ടിത്തെറിക്കുകയും ചെയ്യുന്നതിന് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്ന മറ്റു കാരണങ്ങള്‍ ചുവടെ:

പെട്രോള്‍, എല്‍പിജി, സിഎന്‍ജി ഗ്യാസ്, മറ്റ് ഇന്ധനങ്ങളുടെ ചോര്‍ച്ച.

എന്‍ജിന്‍ ഓയില്‍ ഇല്ലാതെ വാഹനം ഓടിക്കുന്നതും ചൂടു വര്‍ധിപ്പിക്കുന്നതിനും എന്‍ജിന് തകരാറുണ്ടാക്കുന്നതിനും കാരണമാവുന്നു. വാട്ടര്‍ കൂളിങ് സിസ്റ്റത്തിനകത്ത് ലീക്കേജ് വരുന്നതും കൂളന്റ് ഉപയോഗിക്കാതിരിക്കുന്നതും ചൂട് വര്‍ധിപ്പിക്കുന്നതിനും അപകടം ഉണ്ടാകുന്നതിനും കാരണമാകുന്നു.

ഫ്യൂസ് ശരിയല്ലാത്ത രീതിയിലാണെങ്കിലും ഫ്യൂസിന് പകരം കമ്പി കൊണ്ട് കെട്ടുന്നതും അപകടമുണ്ടാക്കും.

ശരിയായ രീതിയില്‍ എസി സര്‍വീസ് ചെയ്തില്ലെങ്കിലും എസിയിലെ കംപ്രസറിന് ഓവര്‍ലോഡ് വരുന്നതോ തകരാര്‍ ആവുന്നതോ അമിതമായി ചൂടാകുന്നതിനും അപകടമുണ്ടാവുന്നതിനും കാരണമാവുന്നു.

ശരിയായ രീതിയില്‍ ഓയില്‍, വെള്ളം, കൃത്യമായ ഇടവേളകളിലെ പരിശോധന എന്നിവ ഇല്ലെങ്കില്‍ തീ പിടുത്ത സാധ്യത കൂടുന്നു.

വാഹനങ്ങളില്‍ എളുപ്പത്തില്‍ കത്തിപ്പടരാന്‍ സാധ്യതയുള്ള വസ്തുക്കളുടെ സാന്നിധ്യം തീപിടുത്തത്തിന് കാരണമാകുന്നു.

 ബാറ്ററിയില്‍ നിന്നും ഉണ്ടാകുന്ന ഷോര്‍ട്ട് സര്‍ക്യൂട്ട് തീപിടുത്തത്തിന് നിമിത്തമാകുന്നു.

ഒരു ഡ്രൈവര്‍ എപ്പോഴും വാഹനത്തിലെ ഡാഷ്‌ബോര്‍ഡില്‍ ഉള്ള എമര്‍ജന്‍സി വാണിങ് ലാമ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കണം.  വാണിങ് ലാമ്പുകള്‍ തെളിഞ്ഞിരിക്കുന്നെങ്കില്‍, ആയത് ശരിയാക്കിയതിന് ശേഷം യാത്ര തിരിക്കുക.

ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ അപ്രതീക്ഷിതമായുണ്ടാകുന്ന അപകടങ്ങളില്‍ നിന്ന്  രക്ഷ നേടാവുന്നതാണെന്ന്  പാലക്കാട് ആര്‍ടിഒ ടി എം ജേഴ്‌സണും ഫയര്‍ ആന്‍ഡ് റസ്‌ക്യു പാലക്കാട് ജില്ലാ ഓഫീസര്‍ 
ടി അനൂപും മുന്നറിയിപ്പ് നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com