അശാസ്ത്രീയ മോഡിഫിക്കേഷന്‍ അപകടം ഉണ്ടാക്കും; വാഹനങ്ങളിലെ തീപിടിത്തം പഠിക്കാന്‍ വിദഗ്ധ സംഘം രൂപീകരിക്കും

ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന വാഹന നിര്‍മാതാക്കളുടെയും ഡീലര്‍മാരുടെയും യോഗത്തിലാണ് തീരുമാനം.  
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വാഹനങ്ങളിലെ തീപിടിത്തം പഠിക്കാന്‍ വിദഗ്ധ സംഘം രൂപികരിക്കും. സമീപകാലത്തുണ്ടായ ഓരോ അപകടങ്ങളും പരിശോധിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജുപറഞ്ഞു. ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന വാഹന നിര്‍മാതാക്കളുടെയും ഡീലര്‍മാരുടെയും യോഗത്തിലാണ് തീരുമാനം.  

മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കേരളത്തില്‍ വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ അടുത്തിടെ വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇതേക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ഗൗരവമായി തീരുമാനിച്ചത്. രണ്ടുവര്‍ഷത്തിനിടെയുണ്ടായ വാഹനങ്ങളിലെ തീപിടിത്തത്തെക്കുറിച്ച് കൃത്യമായി പഠിച്ച് അതിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്തുകയാണ് സമിതിയുടെ ലക്ഷ്യം. 

അശാസ്ത്രീയ മോഡിഫിക്കേഷന്‍ അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്നതായും യോഗം വിലയിരുത്തി. ഇതിനെതിരെ വ്യാപകമായി ബോധവത്കരണം നടത്താനും യോഗത്തില്‍ തീരുമാനമായി.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com