വധശ്രമക്കേസിൽ പിടികിട്ടാപ്പുള്ളി: ജെയ്ക് സി തോമസിന് ജാമ്യം

എംജി സർവകലാശാലയിലേക്കു യൂത്ത് ഫ്രണ്ട് (എം) നടത്തിയ മാർച്ചിനു നേരെ ക്യാംപസിനുള്ളിൽ നിന്ന് കല്ലെറിയുകയായിരുന്നു
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

കോട്ടയം: വധശ്രമക്കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സിപിഎം നേതാവ് ജെയ്ക് സി.തോമസിന് ജാമ്യം അനുവദിച്ചു. പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് ജെയ്ക്. കോട്ടയം അഡീഷനൽ സബ് കോടതിയാണ് കേസിൽ അഞ്ചാം പ്രതിയായിരുന്ന ജെയ്ക്കിന് ജാമ്യം അനുവദിച്ചത്. 

2012ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. എംജി സർവകലാശാലയിലേക്കു യൂത്ത് ഫ്രണ്ട് (എം) നടത്തിയ മാർച്ചിനു നേരെ ക്യാംപസിനുള്ളിൽ നിന്ന് കല്ലെറിയുകയായിരുന്നു. കല്ലേറിൽ അന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്ന മൈക്കിൾ ജയിംസിന്റെ ചെവി മുറിഞ്ഞിരുന്നു.

ഉമ്മൻ ചാണ്ടിയുടെ വിയോ​ഗത്തെ തുടർന്ന് പ്രഖ്യാപിച്ച പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാണ് ജെയ്ക്. ഡിവൈഎഫ്‌ഐയാണ് ജെയ്കിന് കെട്ടിവെക്കേണ്ട തുക നല്‍കിയത്. പുതുപ്പള്ളിയില്‍ മൂന്നാം തവണയാണ് ജെയ്ക് മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ ഒമ്പതിനായിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ജെയ്ക് സി തോമസ് പരാജയപ്പെട്ടത്.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com