കാസര്‍കോട് റെയില്‍വേ പാളത്തില്‍ ക്ലോസറ്റും കല്ലും;  അന്വേഷണം

കോയമ്പത്തൂര്‍- മംഗളൂരു ഇന്റര്‍സിറ്റി ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് പാളത്തില്‍  കല്ലും ക്ലോസറ്റും കണ്ടെത്തിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസര്‍കോട്:  കാസര്‍കോട് കോട്ടിക്കുളത്ത് റെയില്‍വേ പാളത്തില്‍ കല്ലും ക്ലോസറ്റും കണ്ടെത്തി. കോയമ്പത്തൂര്‍- മംഗളൂരു ഇന്റര്‍സിറ്റി ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് പാളത്തില്‍ ഇവ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം റെയില്‍വേ അധികൃതരെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും റെയില്‍വേ പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെ 11.45 ഓടെയാണ് ചെങ്കല്ലും ക്ലോസറ്റും ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പരിസരവാസികള്‍ ആരെങ്കിലും കൊണ്ടുവച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിലവില്‍ അട്ടിമറി സാധ്യതയില്ലെന്നാണ് പൊലിസ് പറയുന്നത്. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് സംഭവം ഉണ്ടായത്.

കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വച്ച് ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് കാസര്‍കോട് നിന്ന് പുറപ്പെട്ട വന്ദേഭാരത് എക്‌സ്പ്രസിന് നേരെയുണ്ടായ കല്ലേറില്‍ സി8 കോച്ചിന്റെ ഗ്ലാസ് തകര്‍ന്നിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com