ഇനി സ്റ്റേഷനില്‍ പോകേണ്ട!, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടത് എങ്ങനെ?, വിശദീകരണവുമായി കേരള പൊലീസ് 

സ്റ്റേഷനില്‍ പോകാതെ തന്നെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഓണ്‍ലൈനായി (സ്മാര്‍ട്‌ഫോണ്‍, ലാപ് ടോപ്പ്, കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗിച്ച്) അപേക്ഷ നല്‍കാമെന്ന് കേരള പൊലീസ്
ഫയൽ ഫോട്ടോ: എക്‌സ്പ്രസ്‌
ഫയൽ ഫോട്ടോ: എക്‌സ്പ്രസ്‌

തിരുവനന്തപുരം: സ്റ്റേഷനില്‍ പോകാതെ തന്നെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഓണ്‍ലൈനായി (സ്മാര്‍ട്‌ഫോണ്‍, ലാപ് ടോപ്പ്, കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗിച്ച്) അപേക്ഷ നല്‍കാമെന്ന് കേരള പൊലീസ്. പോല്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ സര്‍വീസ് എന്ന ഭാഗത്ത് Certificate of Non Involvement in Offences സെലക്ട് ചെയ്തശേഷം ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്ത് വേണം മുന്നോട്ട് പോകേണ്ടതെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഫോട്ടോപതിച്ച തിരിച്ചറിയല്‍ രേഖ, വിലാസം തെളിയിക്കുന്ന ആധാര്‍ പോലുള്ള രേഖകള്‍, എന്ത് ആവശ്യത്തിനുവേണ്ടി  ആരാണ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത് എന്നതിന്റെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ എന്നിവ ആവശ്യപ്പെടുന്ന സ്ഥലത്ത്  അപ്ലോഡ് ചെയ്തു നല്‍കണം. ജില്ലാ പൊലീസ് മേധാവിയില്‍ നിന്നാണോ സ്റ്റേഷന്‍ ഹൗസ് ഓഫീസറില്‍ നിന്നാണോ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളത് എന്ന് സെലക്ട് ചെയ്തു നല്‍കാന്‍ വിട്ടുപോകരുത്.
വിവരങ്ങളും രേഖകളും നല്‍കിക്കഴിഞ്ഞാല്‍ ട്രഷറിയിലേയ്ക്ക് ഓണ്‍ലൈന്‍ ആയി ഫീസ് അടയ്ക്കുന്നതിനുള്ള  ലിങ്ക് ഇതോടൊപ്പം ലഭിക്കും. അതുപയോഗിച്ചു ഫീസ് അടച്ച ശേഷം അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.  അപേക്ഷയില്‍ പൊലീസ് അന്വേഷണം നടത്തി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുമെന്നും കേരള പൊലീസ് അറിയിച്ചു.

കുറിപ്പ്:

പൊലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ  പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഓണ്‍ലൈനായി (സ്മാര്‍ട്‌ഫോണ്‍, ലാപ് ടോപ്പ്, കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗിച്ച്) അപേക്ഷ നല്‍കാം. 
അപേക്ഷകന്‍ ഒരു പൊലീസ് കേസിലും പെട്ടിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തുന്ന Certificate of non involvement in Criminal Offences  ജോലി, പഠനം, റിക്രൂട്ട്‌മെന്റുകള്‍,  യാത്രകള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ക്ക്  ആവശ്യമാണ്. 
കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പ് ആയ പോല്‍ ആപ്പിലൂടെ ഈ സേവനം നിങ്ങള്‍ക്ക്  പ്രയോജനപ്പെടുത്താം. 
പോല്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ സര്‍വീസ് എന്ന ഭാഗത്ത്  Certificate of Non Involvement in Offences സെലക്ട് ചെയ്തശേഷം ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യണം. 
പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഫോട്ടോപതിച്ച തിരിച്ചറിയല്‍ രേഖ, വിലാസം തെളിയിക്കുന്ന ആധാര്‍ പോലുള്ള രേഖകള്‍, എന്ത് ആവശ്യത്തിനുവേണ്ടി  ആരാണ് നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത് എന്നതിന്റെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ എന്നിവ ആവശ്യപ്പെടുന്ന സ്ഥലത്ത്  അപ്ലോഡ് ചെയ്തു നല്‍കണം. 
ജില്ലാ പൊലീസ് മേധാവിയില്‍ നിന്നാണോ സ്റ്റേഷന്‍ ഹൗസ് ഓഫീസറില്‍ നിന്നാണോ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളത് എന്ന് സെലക്ട് ചെയ്തു നല്‍കാന്‍ വിട്ടുപോകരുത്.
വിവരങ്ങളും രേഖകളും നല്‍കിക്കഴിഞ്ഞാല്‍ ട്രഷറിയിലേയ്ക്ക് ഓണ്‍ലൈന്‍ ആയി ഫീസ് അടയ്ക്കുന്നതിനുള്ള  ലിങ്ക് ഇതോടൊപ്പം ലഭിക്കും. അതുപയോഗിച്ചു ഫീസ് അടച്ച ശേഷം അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.  നിങ്ങളുടെ അപേക്ഷയില്‍ പൊലീസ് അന്വേഷണം നടത്തി സര്‍ട്ടിഫിക്കറ്റ് അനുവദിക്കും. ഇത്  ആപ്പില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്.  ഇതിനു വേണ്ടി നിങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ പോകേണ്ടതില്ല.
തുണ പോര്‍ട്ടല്‍ വഴിയും സമാനമായ രീതിയില്‍ അപേക്ഷിക്കാം.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക.  വിദേശരാജ്യങ്ങളിലേയ്ക്ക് പോകുന്നതിനു  പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ബന്ധപ്പെട്ട പാസ്‌പോര്‍ട്ട് സേവാ കേന്ദ്ര / റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസിനെയാണ് സമീപിക്കേണ്ടത്.
പോല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്
https://play.google.com/store/apps/details...
കേരള പൊലീസിന്റെ തുണ പോര്‍ട്ടലിലേയ്ക്കുള്ള ലിങ്ക്
https://thuna.keralapolice.gov.in/

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com