തൃക്കാക്കര ഓണക്കിഴി വിവാദം; മുന്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ ഒന്നാം പ്രതി; വിജിലന്‍സ് റിപ്പോര്‍ട്ട് 

തൃക്കാക്കര നഗരസഭയിലെ ഓണക്കിഴി വിവാദത്തില്‍ നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി
അജിത തങ്കപ്പൻ, ഫയൽ
അജിത തങ്കപ്പൻ, ഫയൽ

കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഓണക്കിഴി വിവാദത്തില്‍ നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.  ഗൂഢാലോചന, അഴിമതി അടക്കം വിവിധ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഓണാഘോഷത്തിനായി റവന്യൂ ഇന്‍സ്‌പെക്ടര്‍ പ്രകാശ് കുമാറാണ് പണം പിരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് കടകളില്‍ നിന്ന് കൃത്രിമ ബില്ല് ഉപയോഗിച്ച് 2.10 ലക്ഷം രൂപ പിരിച്ചുവെന്നും ഈ പണം കൗണ്‍സിലര്‍മാര്‍ക്ക് കവറില്‍ വീതിച്ച് നല്‍കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

നഗരസഭയില്‍ ഓണക്കോടിക്കൊപ്പമാണ് കൗണ്‍സിലര്‍മാര്‍ക്ക് ചെയര്‍പേഴ്‌സണ്‍ 10,000 രൂപയും സമ്മാനിച്ചത്. പണം വാങ്ങുന്നത് പന്തിയല്ലെന്ന് തോന്നിയവര്‍ കവര്‍ ചെയര്‍പേഴ്‌സണ് തിരിച്ച് നല്‍കി. ഇവരാണ് വിജിലന്‍സില്‍ പരാതി നല്‍കിയത്. ഓണക്കോടിക്കൊപ്പം പണക്കിഴി നല്‍കിയില്ലെന്നായിരുന്നു അജിത തങ്കപ്പന്റെ നിലപാട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com