അടഞ്ഞുകിടക്കുന്ന കള്ളുഷാപ്പുകളിലെ തൊഴിലാളികള്‍ക്ക് ഓണത്തിന് ധനസഹായം; 2,500 രൂപവീതം നല്‍കും

സംസ്ഥാനത്തെ അടഞ്ഞുകിടക്കുന്ന കള്ളുഷാപ്പുകളിലെ തൊഴില്‍ രഹിതരായ ചെത്തുതൊഴിലാളികള്‍ക്കും വില്‍പ്പന തൊഴിലാളികള്‍ക്കും ഓണത്തിന് ധനസഹായം നല്‍കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ അടഞ്ഞുകിടക്കുന്ന കള്ളുഷാപ്പുകളിലെ തൊഴില്‍ രഹിതരായ ചെത്തുതൊഴിലാളികള്‍ക്കും വില്‍പ്പന തൊഴിലാളികള്‍ക്കും ഓണത്തിന് ധനസഹായം നല്‍കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. അടഞ്ഞുകിടക്കുന്ന ഷാപ്പുകളിലെ തൊഴില്‍ രഹിതരായ 563 ചെത്തുതൊഴിലാളികള്‍ക്ക് 2500 രൂപയും, 331 വില്‍പ്പന തൊഴിലാളികള്‍ക്ക് 2000 രൂപയുമാണ് നല്‍കുക. 

എക്‌സൈസും ബിവറേജസ് കോര്‍പറേഷനും സംയുക്തമായാണ് തുക നല്‍കുന്നത്. ധനസഹായത്തിന് അര്‍ഹരായ തൊഴിലാളികളുടെ ആധികാരികത കള്ളുചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പ് ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com