സോളാര്‍ പീഡനക്കേസ്; പരാതിക്കാരിയുടെ ഹര്‍ജി തള്ളി, കെസി വേണുഗോപാലിനെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു

സോളാര്‍ പീഡനക്കേസില്‍ കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിനെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു
കെ സി വേണുഗോപാല്‍ / ഫയൽ
കെ സി വേണുഗോപാല്‍ / ഫയൽ


തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിനെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്. റിപ്പോര്‍ട്ട് തള്ളണമെന്ന പരാതിക്കാരിയുടെ ഹര്‍ജി കോടതി തള്ളി.

നേരത്തെ, കെസി വേണുഗോപാലിന് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ട് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കേന്ദ്രമന്ത്രിയായിരിക്കെ കെസി വേണുഗോപാല്‍ തന്നെ പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. എന്നാല്‍ പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമാണെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com