ഇന്ന് മുതല്‍ ഏകീകൃത കുര്‍ബാനയെന്ന് വത്തിക്കാൻ; വൈദികരെ തടഞ്ഞ് വിമത വിഭാ​ഗം; പള്ളിയിൽ പൊലീസ് സുരക്ഷ

ഏകീകൃത കുർബാന അർപ്പിക്കാനെത്തിയ വൈദികരെ രണ്ടിടത്ത് തടഞ്ഞ് വിമത വിഭാ​ഗം
സെന്റ് മേരീസ് ബസിലിക്ക/
സെന്റ് മേരീസ് ബസിലിക്ക/

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ ഇന്ന് മുതല്‍ ഏകീകൃത കുര്‍ബാന. ഏകീകൃത കുര്‍ബാന അനുവദിച്ചില്ലെങ്കില്‍ കുര്‍ബാന നിര്‍ത്തിവെക്കുമെന്നും വൈദികര്‍ അറിയിച്ചു. എന്നാല്‍ വത്തിക്കാന്‍ പ്രതിനിധിയുടെ നിര്‍ദേശം പാലിക്കില്ലെന്നാണ് അൽമായ മുന്നേറ്റത്തിന്റെ നിലപാട്. ചൊല്ലുന്നെങ്കില്‍ അത് ജനാഭിമുഖ കുര്‍ബാന മാത്രമായിരിക്കണമെന്നും വിമത വിഭാഗം പറഞ്ഞു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സെന്റ് മേരീസ് ബസിലിക്കയില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഒരിക്കിയിരിക്കുന്നത്. അതിനിടെ അങ്കമാലി മഞ്ഞപ്ര ഫൊറോന പള്ളിയില്‍ ഏകീകൃത കുര്‍ബാന നടത്താനെത്തിയ വൈദികനെ വിമത വിഭാഗം തടഞ്ഞു. തുടര്‍ന്ന് കുര്‍ബാന നിര്‍ത്തിവെച്ച് വികാരി മടങ്ങി. പറവൂര്‍ കോട്ടക്കാവ് സെന്റ് തോമസ് പള്ളിയിലും വൈദികനെ തടഞ്ഞു. തുടർന്ന് പള്ളി അടച്ചു. രണ്ടിടത്തും പൊലീസ് സുരക്ഷയുണ്ട്.

അതേസമയം അതിരൂപതയിലെ ഭൂരിഭാഗം പള്ളികളിലും രാവിലെയര്‍പ്പിച്ചത് ജനാഭിമുഖ കുര്‍ബാനയാണ്. മാര്‍പാപ്പ കഴിഞ്ഞ ഈസ്റ്ററിനയച്ച കത്ത് ചില പള്ളികളില്‍ വായിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com