പൊലീസുകാർക്ക് വീടും സ്ഥലവും വാങ്ങാൻ മുൻകൂർ അനുമതി വേണം; ഡിജിപിയുടെ ഉത്തരവ് 

ബന്ധപ്പെട്ട രേഖകൾ സഹിതം പൊലീസ് ആസ്ഥാനത്ത് അപേക്ഷ നൽകാനാണ് നിർദേശം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പൊലീസ് ഉദ്യോ​ഗസ്ഥർ വസ്തുവും വീടും വാങ്ങുന്നതിന് മുൻപ് അനുമതി വാങ്ങണമെന്ന വ്യവസ്ഥ നിർബന്ധമാക്കി സംസ്ഥാന പൊലീസ് മേധാവി. ഇതുസംബന്ധിച്ച് ഡിജിപി ഡോ. ഷേക്ക് ദർവേഷ് സാഹേബ് ഉത്തരവിറക്കി. ബന്ധപ്പെട്ട രേഖകൾ സഹിതം പൊലീസ് ആസ്ഥാനത്ത് അപേക്ഷ നൽകാനാണ് നിർദേശം.

സംസ്ഥാനത്തെ പൊലീസ് ഉദ്യോ​ഗസ്ഥർ ഭൂമി വാങ്ങുകയാണെങ്കിൽ അതിന്റെ ന്യായവില എത്രയെന്നതും ഭൂമി വാങ്ങുന്നതിനുള്ള വരുമാന സ്രോതസ്സ് എന്താണെന്നും രേഖകൾസഹിതം വ്യക്തമാക്കണം. കേരളാ ഗവൺമെന്റ് സെർവന്റ്‌സ് കോൺഡക്ട് റൂളിന്റെ 24, 25 വകുപ്പുകളനുസരിച്ച് സർക്കാരുദ്യോഗസ്ഥർ സ്ഥാവര ജംഗമ വസ്തുക്കൾ വാങ്ങുന്നതിനുമുന്പ് അനുമതി വാങ്ങണമെന്ന് വ്യവസ്ഥയുണ്ട്. അനുമതിയില്ലാതെ ഭൂമി വാങ്ങിയ ശേഷം അത് സാധൂകരിച്ച് നൽകാൻ പൊലീസ് ആസ്ഥാനത്തേക്ക് കത്തയയ്ക്കുന്നത് ശ്രദ്ധിൽപ്പെട്ടതോടെയാണ് മുൻകൂർ അനുമതി വാങ്ങണമെന്ന് യൂണിറ്റ് മേധാവിമാർക്ക് നിർദേശം നൽകിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com