ചന്ദ്രയാന്‍ 3 പ്രീ-സോഫ്റ്റ് ലാന്‍ഡിങ് ആഘോഷിക്കുന്ന കുട്ടികള്‍/ ചിത്രം: പിടിഐ
ചന്ദ്രയാന്‍ 3 പ്രീ-സോഫ്റ്റ് ലാന്‍ഡിങ് ആഘോഷിക്കുന്ന കുട്ടികള്‍/ ചിത്രം: പിടിഐ

ചന്ദ്രയാൻ 3 ചരിത്ര മുഹൂർത്തം സ്കൂളുകളിൽ; ലൈവ് സ്ട്രീമിങ്ങും സ്പെഷ്യൽ അസംബ്ലിയും

ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി സ്കൂളുകളിൽ സൗകര്യമൊരുക്കണം

തിരുവനന്തപുരം: ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന ചരിത്ര മുഹൂർത്തം തത്സമയമായി എല്ലാ സ്കൂളുകളിലും കാണിക്കും. ഇതിനാവശ്യമായ സൗകര്യം സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചു. ഇന്ന് വൈകിട്ട് 5.15 മുതൽ 6.15വരെ സ്കൂളുകളിൽ ലൈവ് സ്ട്രീമിങ് നടത്താനും സ്പെഷ്യൽ അസംബ്ലി ചേരാനുമാണ് നിർദേശം. 

ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി സ്കൂളുകളിൽ സൗകര്യമൊരുക്കാനും പ്രൈമറിസ്കൂൾ കുട്ടികൾക്ക് അവരുടെ വീടുകളിലിരുന്ന് കാണാൻ നിർദേശം നൽകാനുമാണ് അറിയിച്ചിരിക്കുന്നത്. സയൻസ് ക്ലബ്ബ് ചുമതലയുള്ള അധ്യാപകർ പരിപാടികൾക്ക് നേതൃത്വം വഹിക്കണമെന്നും എല്ലാ അധ്യാപകരുടെയും സാന്നിധ്യമുണ്ടാവണമെന്നും ഡയറക്ടർ നിർദേശിച്ചു. പരിപാടിയുടെ ചിത്രവും വിഡിയോയും സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com