കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണം അഡ്വാന്‍സ് 7500രൂപ

സെപ്റ്റംബര്‍ അഞ്ച് മുതല്‍ അഞ്ച് ഗഡുക്കളായി തിരിച്ചുപിടിക്കും.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണം അഡ്വാന്‍സ് പ്രഖ്യാപിച്ചു. ഇത്തവണ 7500 രൂപയാണ് അഡ്വാന്‍സ്. സെപ്റ്റംബര്‍ അഞ്ച് മുതല്‍ അഞ്ച് ഗഡുക്കളായി തിരിച്ചുപിടിക്കും.

അതേസമയം,കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഇന്ന് മുതല്‍ നല്‍കിത്തുടങ്ങി. ഇന്നലെ സംഘടനാ നേതാക്കളും മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച് ധാരണയായിരുന്നു.  ജീവനക്കാര്‍ക്ക് ഓണം അലവന്‍സ് 2750 രൂപവീതം നല്‍കും. സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു. ജൂണ്‍വരെയുള്ള പെന്‍ഷനും അനുവദിക്കാന്‍ തീരുമാനിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു.

താല്‍ക്കാലിക ജീവനക്കാര്‍, സ്വിഫ്റ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് 1000 രൂപവീതം ആനുകൂല്യം അനുവദിക്കും. കെഎസ്ആര്‍ടിസിയുടെ വരുമാനം ഏഴുകോടിയില്‍നിന്ന് ഒമ്പതു കോടിയാക്കി വര്‍ധിപ്പിക്കാന്‍ തൊഴിലാളി സംഘടനകള്‍ മുന്‍കൈ എടുക്കണമെന്ന എംഡിയുടെ നിര്‍ദേശം എല്ലാവരും അംഗീകരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com