കിട്ടുന്നത് ചെറിയ ശമ്പളം, കുറഞ്ഞ ചെലവില്‍ കാര്യം നടത്താന്‍ അവര്‍ക്കറിയാം; ഐഎസ്ആര്‍ഒയില്‍ കോടീശ്വരന്മാര്‍ ഇല്ലെന്ന് മാധവന്‍ നായര്‍

ദൗത്യത്തോടുള്ള അഭിനിവേശവും ആത്മാര്‍പ്പണവുമാണ് ശാസ്ത്രജ്ഞരെ മുന്നോട്ടു നയിക്കുന്നത്
ജി മാധവന്‍ നായര്‍/ ഫയല്‍
ജി മാധവന്‍ നായര്‍/ ഫയല്‍


തിരുവനന്തപുരം: ഐഎസ്ആര്‍ഒയില്‍ കോടീശ്വരന്മാരായ ശാസ്ത്രജ്ഞന്മാരില്ലെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായര്‍. വികസിത രാജ്യങ്ങളിലെ ശാസ്ത്രജ്ഞന്മാരെ അപേക്ഷിച്ച് അഞ്ചിലൊന്ന് ശമ്പളം മാത്രമാണ് അവര്‍ക്ക് ലഭിക്കുന്നത്. ചന്ദ്രയാന്‍ ദൗത്യത്തിന്റെ വിജയത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ക്ക് ലഭിക്കുന്ന തുച്ഛമായ വേതനമാണ് ബഹിരാകാശ പര്യവേക്ഷണത്തിന് കുറഞ്ഞ ചെലവില്‍ പരിഹാരങ്ങള്‍ കണ്ടെത്താനുള്ള ഒരു കാരണം. ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും നല്‍കുന്ന വേതനം ആഗോളതലത്തില്‍ നല്‍കുന്നതിന്റെ അഞ്ചിലൊന്ന് മാത്രമാണ്.

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ക്കിടയില്‍ കോടീശ്വരന്മാരില്ല. അവര്‍ വളരെ സാധാരണവും ലളിതവുമായ ജീവിതമാണ് നയിക്കുന്നത്. അതു നല്‍കുന്ന പ്രധാന നേട്ടമാണ്, കുറഞ്ഞ ചെലവില്‍ ബഹിരാകാശ പര്യവേക്ഷണം നടത്താനാകുന്നത്. ശാസ്ത്രജ്ഞര്‍ പണത്തെക്കുറിച്ച് ചിന്തിക്കുന്നില്ല.

ദൗത്യത്തോടുള്ള അഭിനിവേശവും ആത്മാര്‍പ്പണവുമാണ് അവരെ മുന്നോട്ടു നയിക്കുന്നത്. ഇതാണ് ബഹിരാകാശ ഗവേഷണ രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിക്കാനാകുന്നത്. ദീര്‍ഘകാല കാഴ്ചപ്പാടും കൃത്യമായ ആസൂത്രണവുമാണ് ഇതിന് പിന്നില്‍. ബഹിരാകാശ ദൗത്യങ്ങള്‍ക്കായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിക്കുന്നതാണ് ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്നതെന്നും ജി മാധവന്‍നായര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com