എംവി ​ഗോവിന്ദനെതിരായ മാനനഷ്ടക്കേസ്: കെ സുധാകരൻ ഇന്ന് കോടതിയിൽ മൊഴി നൽകും

കെ സുധാകരൻ നൽകിയ സ്വകാര്യ അന്യായം സിജെഎം കോടതി നേരത്തെ തന്നെ ഫയലിൽ സ്വീകരിച്ചിരുന്നു
കെ സുധാകരന്‍/ ഫയല്‍
കെ സുധാകരന്‍/ ഫയല്‍

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനെതിരായ മാനനഷ്ടക്കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്ന് കോടതിയിൽ മൊഴി നൽകും. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നൽകുക. മോൺസൺ മാവുങ്കൽ പ്രതിയായ പോക്സോ കേസിൽ എംവി ഗോവിന്ദൻ നടത്തിയ വിവാദ പരാമർശം അപകീർത്തി സൃഷ്ടിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. 

കെ സുധാകരൻ നൽകിയ സ്വകാര്യ അന്യായം സിജെഎം കോടതി നേരത്തെ തന്നെ ഫയലിൽ സ്വീകരിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ, ദേശാഭിമാനി ദിനപത്രം എന്നിവരാണ് സ്വകാര്യ അന്യായത്തിലെ എതിർ കക്ഷികൾ. 

പാർലമെൻ്റ് സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടിരുന്നതിനാലാണ് കെ സുധാകരന് നേരത്തെ മൊഴി നൽകാൻ സാധിക്കാതിരുന്നത്.  മോൻസണ്‍ മാവുങ്കൽ പ്രതിയായ പോക്സോ കേസിൽ കുട്ടി പീഡനത്തിന് ഇരയാകുന്ന സമയത്ത് അവിടെ കെ സുധാകരൻ ഉണ്ടെന്നായിരുന്നു എം വി ഗോവിന്ദന്റെ ആരോപണം. പോക്സോ കേസില്‍ ചോദ്യംചെയ്യാനാണ് കെ സുധാകരനെ അന്വേഷണ സംഘം  വിളിപ്പിച്ചതെന്നും എംവി ​ഗോവിന്ദൻ പറഞ്ഞിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com