ഗതാഗത നിയമലംഘനങ്ങളുടെ പിഴ എങ്ങനെ അടയ്ക്കാം?, വിശദീകരണവുമായി കേരള പൊലീസ്- വീഡിയോ

ഗതാഗത നിയമലംഘനം നടന്നാല്‍ പിഴ ഒടുക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ ഉണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ഗതാഗത നിയമലംഘനം നടന്നാല്‍ പിഴ ഒടുക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ ഉണ്ട്. ഒന്നെങ്കില്‍ പൊലീസ് ഓഫീസറുടെ പക്കലുള്ള ഇ-പോസ് മെഷീന്‍ വഴി പിഴ അടയ്ക്കുവാന്‍ സാധിക്കും. അല്ലാത്തപക്ഷം എം പരിവാഹന്‍  പോര്‍ട്ടല്‍ വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയും പിഴ ഒടുക്കാവുന്നതാണെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ആദ്യം ഇ-ചലാന്‍ പേയ്‌മെന്റ് ലിങ്ക്  (https://echallan.parivahan.gov.in/index/)  തുറന്ന ശേഷം ചലാന്‍ സ്റ്റാറ്റസ് പരിശോധിക്കുക.ചലാന്‍ സ്റ്റാറ്റസ് പരിശോധിക്കാനായി മൂന്ന് ഓപ്ഷനുകളാണ് ഉള്ളത്. ചലാന്‍ നമ്പര്‍,വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍, ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍ എന്നിവ വഴിയാണ് പരിശോധിക്കാന്‍ കഴിയുക.

ചലാന്‍ മനസിലാക്കിക്കഴിഞ്ഞാല്‍ വെബ്‌സൈറ്റ് പേയ്മെന്റ് ഓപ്ഷനും ചലാന്‍ വിവരങ്ങളും താഴെ ലിസ്റ്റ് ചെയ്യും. 'Pay Now' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പേയ്‌മെന്റ് നടത്താവുന്നതാണ്.ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിങ് ഉപയോഗിച്ച് ഇ-ചലാന്‍ അടയ്ക്കാം. മുന്‍പ് നടത്തിയ പേയ്മെന്റുകള്‍ പരിശോധിക്കാനും സാധിക്കും. മൊബൈല്‍ ആപ്പിലും ചലാന്‍ പേയ്‌മെന്റ് സംവിധാനം ഇതേ തരത്തില്‍ ഉപയോഗിക്കാമെന്നും കുറിപ്പില്‍ പറയുന്നു.

കുറിപ്പ്: 

ഗതാഗത നിയമലംഘനങ്ങളുടെ പിഴ എങ്ങനെ അടയ്ക്കാം ?
ഗതാഗത നിയമങ്ങള്‍ ലംഘിച്ചാല്‍  പിഴ പോലീസ് ഓഫീസറുടെ പക്കലുള്ള ഇ-പോസ് മെഷീന്‍ വഴി അടയ്ക്കുവാന്‍ സാധിക്കും. ഇതിനായി ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിക്കാം. എല്ലാതരം പിഴകളും ഇതു വഴിതന്നെ അടക്കുവാന്‍ സാധിക്കും.
എം പരിവാഹന്‍  പോര്‍ട്ടല്‍ വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയും പിഴ ഒടുക്കാവുന്നതാണ്. ഇ-ചലാന്‍ പേയ്‌മെന്റ് ലിങ്ക്  (https://echallan.parivahan.gov.in/index/)  തുറന്ന ശേഷം ചലാന്‍ സ്റ്റാറ്റസ് പരിശോധിക്കാം.ചലാന്‍ സ്റ്റാറ്റസ് പരിശോധിക്കാനായി മൂന്ന് ഓപ്ഷനുകളാണ് ഉള്ളത്. ചലാന്‍ നമ്പര്‍,വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍, ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍ എന്നിവ വഴിയാണ് പരിശോധിക്കാന്‍ കഴിയുക.

ചലാന്‍ മനസിലാക്കിക്കഴിഞ്ഞാല്‍ വെബ്‌സൈറ്റ് പേയ്മെന്റ് ഓപ്ഷനും ചലാന്‍ വിവരങ്ങളും താഴെ ലിസ്റ്റ് ചെയ്യും. 
''Pay Now' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പേയ്‌മെന്റ് നടത്താവുന്നതാണ്.ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിങ് ഉപയോഗിച്ച് ഇ-ചലാന്‍ അടയ്ക്കാം. മുന്‍പ് നടത്തിയ പേയ്മെന്റുകള്‍ പരിശോധിക്കാനും സാധിക്കും. 
മൊബൈല്‍ ആപ്പിലും ചെല്ലാന്‍ പേയ്‌മെന്റ് സംവിധാനം ഇതേ തരത്തില്‍ ഉപയോഗിക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com