സിറോ മലബാര്‍ സഭ സിനഡ് ഇന്ന് അവസാനിക്കും; വത്തിക്കാൻ അച്ചടക്ക നടപടിയിലേക്ക് കടക്കാൻ സാധ്യത

ഒന്‍പതംഗ മെത്രാന്‍ സമിതി നടത്തിയ ചര്‍ച്ചയുടെ വിവരങ്ങള്‍ സിനഡിനെ അറിയിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: സിറോ മലബാര്‍ സഭ സിനഡ് ഇന്ന് അവസാനിക്കും. ഏകീകൃത കുര്‍ബാന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഒന്‍പതംഗ മെത്രാന്‍ സമിതി നടത്തിയ ചര്‍ച്ചയുടെ വിവരങ്ങള്‍ സിനഡിനെ അറിയിക്കും. 

അതേസമയം എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കുന്നതില്‍ ഒരു വിഭാഗത്തിന്റെ വിമുഖത തുടരുകയാണ്. വിഷയത്തിൽ വത്തിക്കാന്‍ കടുത്ത അച്ചടക്ക നടപടികളിലേക്ക് കടക്കാനും സാധ്യതയുണ്ട്. 

എറണാകുളം അങ്കമാലി അതിരൂപതിയില്‍ ഘട്ടഘട്ടമായെങ്കിലും ഏകീകൃത കുര്‍ബാന നടപ്പിലാക്കണമെന്ന് സീറോ മലബാര്‍ സഭ സിനഡ് വ്യക്തമാക്കി. ഇത് നടപ്പിലാക്കുന്നതിന് അതിരൂപത അംഗങ്ങളുമായി ചര്‍ച്ച തുടരാന്‍ സന്നദ്ധമാണെന്ന് സീറോ മലബാര്‍ സഭ സിനഡ് അറിയിച്ചു.

കുര്‍ബാന അര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തടസ്സം നിര്‍ക്കരുതെന്നും നിര്‍ദേശം അനുസരിക്കാന്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ തയ്യാറാകണമെന്നും സിനഡ് അറിയിച്ചു. 

മാര്‍ ബോസ്‌കോ പുത്തൂര്‍ കണ്‍വീനറായ സമിതിയില്‍ ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍ സിഎംഐ, മാര്‍ എഫ്രേം നരികുളം, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരാണ് അംഗങ്ങള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com