ഓപ്പറേഷന്‍ ട്രഷര്‍ ഹണ്ട്; ചെക്ക് പോസ്റ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന, വ്യാപക ക്രമക്കേട്

സംസ്ഥാനത്തെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന.
പരിശോധനയുടെ വീഡിയോ സ്‌ക്രീന്‍ഷോട്ട്
പരിശോധനയുടെ വീഡിയോ സ്‌ക്രീന്‍ഷോട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കടത്തിവിടുന്നതിനായി ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതായി പരിശോധനയില്‍ കണ്ടെത്തി. രാവിലെ 5.30 മുതലാണ് ഒരേ സമയം സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ റെയ്ഡ് നടന്നത്. 

എക്‌സൈസ് വകുപ്പിന്റെ കീഴിലുള്ള 39 അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും, മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലെ 19 ചെക്ക് പോസ്റ്റുകളിലും, മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള 12 കന്നുകാലി ചെക്ക് പോസ്റ്റുകളിലുമാണ് ഓപ്പറേഷന്‍ ട്രഷര്‍ ഹണ്ടിന്റെ ഭാഗമായി മിന്നല്‍ പരിശോധന നടത്തിയത്.

തിവനന്തപുരം ജില്ലയിലെ പാറശ്ശാല മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റിന് സമീപം ഏജന്റിന്റെ കൈവശത്തുനിന്നും 1,900 രൂപയും, കൊല്ലം ജില്ലയിലെ ആര്യങ്കാവ് മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റിലെ ഓഫീസ് അസിസ്റ്റന്റിന്റെ മേശപ്പുറത്തു നിന്നും 6,000 രൂപയും, പാലക്കാട് ജില്ലയിലെ ഗോപാലപുരം മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റില്‍ നിന്നും 3,950 രൂപയും പാലക്കാട് ജില്ലയിലെ വേലന്താവളം ചെക്ക് പോസ്റ്റില്‍ ഓഫീസിനകത്തു നിന്നും 4,700 രൂപയും വിജിലന്‍സ് പിടികൂടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com