'ദര്‍ശനപുണ്യം'; ഉത്രാട ദിനത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍

ഉത്രാട ദിനത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുലയര്‍പ്പിച്ച് ദര്‍ശനപുണ്യം നേടി ഭക്തസഹസ്രങ്ങള്‍
ഗുരുവായൂർ ക്ഷേത്രത്തിലെ കാഴ്ചക്കുല സമർപ്പണം
ഗുരുവായൂർ ക്ഷേത്രത്തിലെ കാഴ്ചക്കുല സമർപ്പണം

തൃശൂര്‍: ഉത്രാട ദിനത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുലയര്‍പ്പിച്ച് ദര്‍ശനപുണ്യം നേടി ഭക്തസഹസ്രങ്ങള്‍. കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് ദര്‍ശനത്തിന് എത്തിയത്. 

രാവിലെ വിശേഷാല്‍ ശീവേലിക്ക് ശേഷമായിരുന്നു ക്ഷേത്രത്തിനകത്ത് കൊടിമര ചുവട്ടില്‍ കാഴ്ചക്കുല സമര്‍പ്പണ ചടങ്ങ് നടന്നത്. ക്ഷേത്രം മേല്‍ശാന്തി തോട്ടം ശിവകരന്‍ നമ്പൂതിരി, ശാന്തിയേറ്റ നമ്പൂതിരിമാര്‍, ക്ഷേത്രം ഊരാളന്‍ 
മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, ചെങ്ങറ സുരേന്ദ്രന്‍, കെ ആര്‍ ഗോപിനാഥ്, മനോജ് ബി നായര്‍,വി ജി രവീന്ദ്രന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ എന്നിവര്‍ ഭഗവാന് കാഴ്ചക്കുലയര്‍പ്പിച്ചു.

തുടര്‍ന്ന് നൂറുക്കണക്കിന് ഭക്തരാണ് കാഴ്ചക്കുല സമര്‍പ്പിച്ച് ദര്‍ശന സായൂജ്യം നേടിയത്. അത്താഴപൂജ കഴിഞ്ഞ് നട അടയ്ക്കുന്നതു വരെയാണ് ഭക്തര്‍ക്ക് കാഴ്ചക്കുല സമര്‍പ്പിക്കാന്‍ അവസരമൊരുക്കിയത്. ഭക്തര്‍ സമര്‍പ്പിച്ച കാഴ്ചക്കുലകളില്‍ അനുയോജ്യമായവ തിരുവോണ നാളില്‍ നിവേദിക്കുന്നതിനാവശ്യമായ പഴപ്രഥമന്‍, പഴം നുറുക്ക് എന്നിവ തയ്യാറാക്കാനെടുക്കും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com