ആര്‍ട്ട് റിവ്യൂ പവര്‍ 100ല്‍ ബോസ് കൃഷ്ണമാചാരി; കലാലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ 38-മത്

ആര്‍ട്ടിസ്റ്റുകളും ചിന്തകരും കുറേറ്റര്‍മാരും ഗാലറിസ്റ്റുകളും മ്യൂസിയം ഡയറക്ടര്‍മാരും കലക്ടര്‍മാരും തുടങ്ങി സമകാലീന കലാരംഗത്തെ എല്ലാ തലങ്ങളിലുമുള്ളവരും ഉള്‍പ്പെട്ട പട്ടികയില്‍ മുപ്പത്തിയെട്ടാം സ്ഥാനമാണ
ബോസ് കൃഷ്ണമാചാരി / ഫേയ്സ്ബുക്ക്
ബോസ് കൃഷ്ണമാചാരി / ഫേയ്സ്ബുക്ക്

കൊച്ചി: ആര്‍ട്ട് റിവ്യൂ മാഗസിന്‍ തെരഞ്ഞെടുത്ത കലാമേഖലയുമായി ബന്ധപ്പെട്ട് ലോകത്തെ ഏറ്റവും സ്വാധീനശേഷിയുള്ള നൂറു വ്യക്തിത്വങ്ങളുടെ പവര്‍ 100 പട്ടികയില്‍ കൊച്ചി ബിനാലെ സ്ഥാപകനും പ്രസിഡന്റുമായ ബോസ് കൃഷ്ണമാചാരി ഇടംപിടിച്ചു. ആര്‍ട്ടിസ്റ്റുകളും ചിന്തകരും കുറേറ്റര്‍മാരും ഗാലറിസ്റ്റുകളും മ്യൂസിയം ഡയറക്ടര്‍മാരും കലക്ടര്‍മാരും തുടങ്ങി സമകാലീന കലാരംഗത്തെ എല്ലാ തലങ്ങളിലുമുള്ളവരും ഉള്‍പ്പെട്ട പട്ടികയില്‍ മുപ്പത്തിയെട്ടാം സ്ഥാനമാണ് ബോസ് കൃഷ്ണമാചാരിക്ക്.

ആഗോളകലയുടെ പ്രാദേശിക തല സമന്വയം സാധ്യമാക്കുന്ന കൊച്ചി ബിനാലെയുടെ ചാലകശക്തിയായ ബോസ് കൃഷ്ണാമാചാരിയുടെ സമീപനങ്ങളിലെ പുരോഗമനപരമായ വ്യതിരിക്തത ആര്‍ട്ട് റിവ്യൂ പ്രത്യേകം പരാമര്‍ശിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ 'കേരളീയം' പരിപാടിയുടെ ഭാഗമായി ബോസ് കൃഷ്ണമാചാരി ക്യൂറേറ്റ് ചെയ്ത പ്രദര്‍ശനങ്ങള്‍ ആര്‍ട്ട് റിവ്യൂ എടുത്തു പറയുന്നുണ്ട്. 

ഇന്ത്യന്‍ സമകാലീന കലാരംഗത്ത് ആര്‍ട്ടിസ്റ്റ്, ക്യൂറേറ്റര്‍,സീനോഗ്രാഫര്‍  എന്നീ നിലകളില്‍ പ്രശസ്തനായ ബോസ് കൃഷ്ണമാചാരി മുംബൈയും കൊച്ചിയും  ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. വൈവിധ്യമായ തലങ്ങളില്‍ പ്രസക്തമായ ഒട്ടേറെ കലാ പ്രദര്‍ശനങ്ങള്‍ രാജ്യത്തിനകത്തും വിദേശത്തുമായി ഒരുക്കി. 2010ല്‍ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സഹസ്ഥാപകനായി. 2012ല്‍ ആദ്യ കൊച്ചി ബിനാലെയ്ക്ക് ആശയത്തികവു നല്‍കിയ അദ്ദേഹം സഹ ക്യൂറേറ്ററുമായി.  2016ല്‍ ചൈനയിലെ യിന്‍ചുവാന്‍ ബിനാലെയുടെ ആദ്യ പതിപ്പിന്റെ ക്യൂറേറ്ററായി. പുതുതലമുറ കലാകാരന്മാരെയും ക്യൂറേറ്റര്‍മാരെയും പ്രോത്സാഹിപ്പിക്കുന്നതില്‍ പുലര്‍ത്തുന്ന ശ്രദ്ധ പ്രശംസാര്‍ഹമായി.  

കേരള ലളിതകലാ അക്കാദമി, ബ്രിട്ടീഷ് കൗണ്‍സില്‍,ബോംബെ ആര്‍ട്ട് സൊസൈറ്റി, ചാള്‍സ് വാലസ് ട്രസ്റ്റ്, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഇന്‍ഫോര്‍മേഷന്‍ സൊസൈറ്റി, ഫോബ്‌സ്, ഇന്ത്യ ടുഡേ, ട്രെന്‍ഡ്‌സ്, എഫ്എച്ച്എം,  ജിക്യൂ മെന്‍ ഓഫ് ദി ഇയര്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ക്ക്  ബോസ് കൃഷ്ണമാചാരി അര്‍ഹനായിട്ടുണ്ട്.

ലണ്ടന്‍ ആസ്ഥാനമായ ആര്‍ട്ട് റിവ്യൂ മാഗസിന്‍ ഹോങ്കോങ്ങില്‍ നിന്നും പ്രസിദ്ധീകരിക്കുന്നുണ്ട്. 1949ല്‍ സ്ഥാപിതമായ ഇത് സമകാലീന കലാരംഗത്തെ ഏറ്റവും പ്രമുഖ ശബ്ദമായാണ് വിലയിരുത്തപ്പെടുന്നത്. 2002 മുതല്‍ പവര്‍ 100 പട്ടിക പ്രസിദ്ധീകരണം തുടങ്ങി.  ആഗോള കലാ പ്രൊഫഷണലുകളുടെ അന്താരാഷ്ട്ര സമിതിയാണ് പ്രതിവര്‍ഷവും പവര്‍ പട്ടിക തയ്യാറാക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com