വൈക്കത്തഷ്ടമി; നാല് ട്രെയിനുകൾക്ക് വൈക്കം റോഡ് സ്റ്റേഷനിൽ താത്കാലിക സ്റ്റോപ്പ്

ഈ മാസം അഞ്ചിനാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. ആറാം തീയതി ആറാട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവം പ്രമാണിച്ച് നാല് ട്രെയിനുകൾക്ക് വൈക്കം റോ‍ഡ് റെയിൽവേ സ്റ്റേഷനിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. നാളെ മുതൽ ആറാം തീയതി വരെ നാല് ദിവസമാണ് സ്റ്റോപ്പ് അനുവദിച്ചതെന്നു റെയിൽവേ വ്യക്തമാക്കി. ഒരു മിനിറ്റായിരിക്കും ഇവിടെ ട്രെയിനുകൾ നിർത്തുക. 

ട്രെയിൻ നമ്പർ 16650 നാ​ഗർകോവിൽ ജങ്ഷൻ- മം​ഗലാപുരം സെൻട്രൽ പരശുറാം എക്സ്പ്രസ് രാവിലെ 9.50, 16649 മം​ഗലാപുരം സെൻട്രൽ- നാ​ഗർകോവിൽ ജങ്ഷൻ പരശുറാം എക്സ്പ്രസ് ഉച്ചയ്ക്ക് 2.55, 16301 ഷൊർണൂർ ജങ്ഷൻ- തിരുവനന്തപുരം സെൻട്രൽ വേണാട് എക്സ്പ്രസ് വൈകീട്ട് 6.15, തിരുവനന്തപുരം സെൻട്രൽ- എറണാകുളം ജങ്ഷൻ വഞ്ചിനാട് എക്സ്പ്രസ് രാത്രി 9.32.

ഈ മാസം അഞ്ചിനാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. ആറാം തീയതി ആറാട്ട്. 

നാളെ രാത്രി 11 മുതൽ ആറാം തീയതി രാവിലെ എട്ട് മണി വരെ വൈക്കം ന​ഗരസഭാ പരിധിയിലുള്ള പ്രദേശത്ത് മദ്യ നിരോധനം ഏർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി. പ്രദേശത്ത് മദ്യ വിൽപ്പന കടകൾ തുറക്കാനം പ്രവർത്തിക്കാനോ പാടില്ല. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com