കൈക്കോട്ടിന്റെ മൂര്‍ച്ച കൂട്ടുന്നതിനിടെ കൈ കുരുങ്ങി; യന്ത്രം പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു

ഗ്രൈന്‍ഡിങ് വീലില്‍ കൈക്കോട്ടിന്റെ മൂര്‍ച്ച കൂട്ടുന്നതിനിടെ യന്ത്രത്തില്‍ കൈ കുരുങ്ങി പൊട്ടിത്തെറിക്കുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: ഒറ്റപ്പാലം വാണിയംകുളം പനയൂര്‍ വ്യവസായശാലയിലുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. ഷൊര്‍ണൂര്‍ കുറ്റിക്കാട്ട് കോളനിയിലെ മുനിയാണ്ടി ആണ് മരിച്ചത്. 70വയസായിരുന്നു. യന്ത്രം പൊട്ടിത്തെറിച്ചാണ് അപകടം. കൈക്കോട്ടും പിക്കാസും നിര്‍മിക്കുന്ന സ്വകാര്യ വ്യവസായശാലയാണിത്.

ഗ്രൈന്‍ഡിങ് വീലില്‍ കൈക്കോട്ടിന്റെ മൂര്‍ച്ച കൂട്ടുന്നതിനിടെ യന്ത്രത്തില്‍ കൈ കുരുങ്ങി പൊട്ടിത്തെറിക്കുകയായിരുന്നു. ഗ്രൈന്‍ഡിങ് വീല്‍ ദേഹത്തേക്കു തെറിക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ മുനിയാണ്ടിയെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com