'സില്‍വര്‍ലൈന്‍ വിരുദ്ധ വാഴക്കുല' ; ലേലത്തില്‍ വിറ്റത് 40,300 രൂപയ്ക്ക് 

ടി എസ് നൗഷാദ് ആണ് 9 കിലോഗ്രാം തൂക്കമുള്ള പാളയംകോടന്‍ കുല ലേലത്തില്‍ പിടിച്ചത്
ടി എസ് നൗഷാദ് ലേലത്തില്‍ വാഴക്കുല സ്വന്തമാക്കി/ ഫോട്ടോ: വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
ടി എസ് നൗഷാദ് ലേലത്തില്‍ വാഴക്കുല സ്വന്തമാക്കി/ ഫോട്ടോ: വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

കൊച്ചി: സില്‍വര്‍ ലൈന്‍ വിരുദ്ധ സമര സമിതിയുടെ വാഴക്കുലയ്ക്ക് ലേലത്തില്‍ ലഭിച്ചത് 40,300 രൂപ. എടത്തല തുരുത്തുമ്മല്‍ ടി എസ് നൗഷാദ് ആണ് 9 കിലോഗ്രാം തൂക്കമുള്ള പാളയംകോടന്‍ കുല ലേലത്തില്‍ പിടിച്ചത്. 

സമരത്തിന്റെ ഭാഗമായി പിഴുതെറിഞ്ഞ മരക്കുറ്റിക്ക് പകരം പഴങ്ങനാട് മഠത്തില്‍പ്പറമ്പില്‍ എം പി തോമസിന്റെ പുരയിടത്തില്‍ നട്ട വാഴയുടെ കുലയാണ് ആലുവ മാര്‍ക്കറ്റില്‍ അന്‍വര്‍ സാദത്ത് എംഎല്‍എ ലേലം ചെയ്തത്. 

അര മണിക്കൂര്‍ നീണ്ട ലേലത്തിലാണ് നൗഷാദ് വാഴക്കുല സ്വന്തമാക്കിയത്. നവംബറില്‍ അങ്കമാലി പുളിയനത്തു നടന്ന ലേലത്തില്‍ ഒരു കുലയ്ക്ക് 83,300 രൂപ ലഭിച്ചിരുന്നു. സംസ്ഥാനത്ത് സമരവാഴക്കുലയ്ക്ക് ലഭിച്ച റെക്കോര്‍ഡ് തുകയായിരുന്നു അത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com