പാര്‍ട്ടിയുടെ ഒടുവിലത്തെ സമ്പത്ത്;അവസാനമായി നല്ലവാക്കുകള്‍ പറഞ്ഞാണ് പിരിഞ്ഞത്; സി ദിവാകരന്‍

കാനം രാജേന്ദ്രനുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ജീവിതത്തില്‍ ഒരുകാലത്തും ഉണ്ടായിട്ടില്ല
കാനം രാജേന്ദ്രന്‍
കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: പാര്‍ട്ടിയുടെ ഒടുവിലത്തെ സമ്പത്തായിരുന്നു കാനം രാജേന്ദ്രനെന്ന് സിപിഐ നേതാവ് സി ദിവാകരന്‍. 
കാനം രാജേന്ദ്രന്റെ വേര്‍പാടുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. പാര്‍ട്ടിപ്രവര്‍ത്തകരെല്ലാം ഇരുട്ടിലാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയായതുകൊണ്ട് ഇതിനെ നേരിടാനുള്ള കരുത്ത് സിപിഐക്ക് ഉണ്ടാകുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. 

കാനം രാജേന്ദ്രനുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ജീവിതത്തില്‍ ഒരുകാലത്തും ഉണ്ടായിട്ടില്ല. താന്‍ എഐടിയുസി ജനറല്‍ സെക്രട്ടറിയായപ്പോഴാണ് അദ്ദേഹം എഐടിയുസി സംസ്ഥാന സെക്രട്ടറിയായത്. തുടര്‍ന്നാണ് കാനം സജീവരാഷ്ട്രീയത്തില്‍ വീണ്ടും എത്തിയത്.

സികെ ചന്ദ്രപ്പന് ശേഷം ഏറെ പ്രതിക്ഷയോടെയാണ് കാനത്തിനെ സിപിഐ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. മൂന്ന് തവണയാണ് സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്നത്. സെക്രട്ടറി സ്ഥാനം വളരെ നന്നായി കൊണ്ടുപോകാനും അദ്ദേഹത്തിന് കഴിഞ്ഞു.തന്റെ കൂടെ സഞ്ചരിച്ചപ്പോഴാണ് അദ്ദേഹത്തിന് ആദ്യം ഒരു അപകടം ഉണ്ടായത്. അതില്‍ അദ്ദേഹത്തിന്റെ ഒരു കാലിന് പരിക്കേറ്റിരുന്നു. അന്ന് മുതല്‍ തന്നോട് വന്നതാണ് ഇതിന് കാരണമെന്നും കാനം രാജേന്ദ്രന്‍ പറയുമായിരുന്നെന്ന് സി ദിവാകരന്‍ പറഞ്ഞു. 

പാര്‍ട്ടിയെ ശരിരായ വഴിയില്‍ നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തെ കൊച്ചിയിലെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. അവസാനമായി നല്ലവാക്കുകള്‍ പറഞ്ഞാണ് പിരിഞ്ഞത്. അതുകൊണ്ടാണ് മരണം വിശ്വസിക്കാനാവാത്തതെന്ന് കാനം പറഞ്ഞു.

കാനം രാജേന്ദ്രന്‍ അന്തരിച്ചു
 

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 73 വയസായിരുന്നു. കാനത്തിന്റെ ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു. പ്രമേഹം അത് കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിഞ്ഞില്ല. അണുബാധയെ തുടർന്ന് പാദം മുറിച്ചു മാറ്റേണ്ടി വന്നു. മൂന്നു മാസത്തെ അവധിയിലായിരുന്നു കാനം.

കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തില്‍ വികെ പരമേശ്വരന്‍ നായരുടെ മകനായി 1950 നവംബര്‍ 10-ന് ജനിച്ചു. ഏഴും എട്ടും കേരള നിയമസഭകളിലേക്ക് വാഴൂര്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. എഴുപതുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കാനം രാഷ്ട്രീയരംഗത്ത് പ്രവേശിക്കുന്നത്.

2015 മാര്‍ച്ച് 2ന് സിപിഐ സംസ്ഥാന സെക്രട്ടറിയായിയാകുന്നത്. 2012 ല്‍ സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗവുമായി. 2006-ല്‍ എഐടിയുസിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി.1978-ല്‍ സിപിഐ യുടെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.എഐവൈഎഫ് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.

തോട്ടം മാനേജരായിരുന്ന പിതാവിന്റെ ഒപ്പം എസ്റ്റേറ്റുകളിലെ തൊഴിലാളികളുടെ ജീവിതം കണ്ടാണ് കൊച്ചു രാജേന്ദ്രൻ വളർന്നത്. അതുകൊണ്ടു തന്നെ പിൽക്കാലത്തു നിയമസഭയിൽ നിർമാണത്തൊഴിലാളി ക്ഷേമനിധി ബിൽ സ്വകാര്യബില്ലായി അവതരിപ്പിച്ചു തൊഴിലാളികളോടുള്ള കരുതലിന് അടിവരയിട്ടു. നല്ല നിയമസഭാസാമാജികനെന്ന പേരും നേടി. എഐഎസ്എഫ് 1970ൽ നടത്തിയ കലാമേളയിൽ ‘രക്തപുഷ്പങ്ങൾ’ എന്ന നാടകത്തിൽ നായകനടനായിരുന്നു കാനം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com