'ആലുവ റെയിൽവേ സ്റ്റേഷനിൽ ബോംബ്': രാത്രിയിൽ ഭീഷണി സന്ദേശം, അരിച്ചുപെറുക്കി സുരക്ഷാസേന

ബോംബ് സ്ക്വാഡും ഡോ​ഗ് സ്ക്വാഡും ചേർന്ന് പരിശോധന നടത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി സന്ദേശം. ഇന്നലെ രാത്രി 11 മണിയോടെയാണ് അജ്ഞാത സന്ദേശം എത്തിയത്. തുടർന്ന് ബോംബ് സ്ക്വാഡും ഡോ​ഗ് സ്ക്വാഡും ചേർന്ന് പരിശോധന നടത്തി. 

സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്നും പെട്രോൾ ബോംബ് എറിയുമെന്നുമായിരുന്നു സന്ദേശം. തമിഴ്നാട്ടിൽ നിന്ന് തിരുവനന്തപുരം റെയിൽവേ കൺട്രോൾ റൂമിലേക്കാണ് ഭീഷണിയെത്തിയത്. ഫോൺ വിളിച്ചത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. ഭീഷണി സന്ദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഏതാനും ട്രെയിനുകൾ വൈകി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com