ഷഹനയുടെ ആത്മഹത്യ; പ്രതി റുവൈസിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

അതീവ ഗൗരവമുള്ള കേസായതിനാല്‍ പ്രതിയുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.
ഡോ. ഷഹ്ന, ഡോ. റുവൈസ് / ടിവി ദൃശ്യം
ഡോ. ഷഹ്ന, ഡോ. റുവൈസ് / ടിവി ദൃശ്യം

തിരുവനന്തപുരം: ഡോ.ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി റുവൈസിനെ നാലുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 16ന് രാവിലെ 11 വരെ കസ്റ്റഡി സമയം. അഞ്ചുദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. 

അതീവ ഗൗരവമുള്ള കേസായതിനാല്‍ പ്രതിയുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. പ്രതിയെ കരുനാഗപ്പള്ളിയില്‍ കൊണ്ടുപോയി തെളിവ് ശേഖരിക്കാനും സമൂഹമാധ്യമ വിവരങ്ങള്‍ ശേഖരിക്കാനുമാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. 2023 ഡിസംബര്‍ നാലിനാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപത്തെ സിറ്റി പ്ലാസ ഫ്‌ലാറ്റില്‍ ഷഹനയെ മരിച്ചനിലയില്‍ കണ്ടത്. 

ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് ഷഹന റുവൈസിന് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. എന്നാല്‍ അയാള്‍ പ്രതികരിച്ചിരുന്നില്ല. ഇത്രയും സ്ത്രീധനം ചോദിച്ചാല്‍ തങ്ങള്‍ക്ക് അതു നല്‍കാനാകില്ലെന്നും താന്‍ മരിക്കുകയാണെന്നും ഷഹന വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. റുവൈസ് ഇതു വായിച്ചശേഷം ഷഹനയെ ബ്ലോക്ക് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഷഹന അയച്ച എല്ലാ സന്ദേശങ്ങളും ഡിലീറ്റ് ചെയ്തു. വിവാഹത്തിനു മുന്നോടിയായി റുവൈസും ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ വീട്ടുകാര്‍ റുവൈസിന്റെ വീട്ടിലേക്കും പോയിരുന്നു. എപ്പോള്‍ വിവാഹം നടത്തണമെന്നത് ഉള്‍പ്പെടെ ചര്‍ച്ച നടത്തി. പിന്നീടാണ് സ്ത്രീധനത്തിന്റെ പേരില്‍ റുവൈസ് പിന്‍മാറിയതെന്നാണ് പോലീസ് പറയുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com