മസാല ബോണ്ട് കേസ്: തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും പുതിയ സമന്‍സ് നല്‍കുമെന്ന് ഇഡി

മസാല ബോണ്ട് കേസില്‍  തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും എതിരായ മുഴുവന്‍ സമന്‍സുകളും പിന്‍വലിച്ചതായി ഇഡി ഹൈക്കോടതിയെ അറിയിച്ചു.
ഡോ. തോമസ് ഐസക്ക്/ ഫയല്‍
ഡോ. തോമസ് ഐസക്ക്/ ഫയല്‍

കൊച്ചി: മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും പുതിയ സമന്‍സ് നല്‍കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഒന്നരവര്‍ഷം മുമ്പ് അയച്ച സമന്‍സ് ആണ് നിലവില്‍ പിന്‍വലിച്ചതെന്നും അന്വേഷണം തുടരുന്നതില്‍ തടസമില്ലെന്നും ഇഡി അറിയിച്ചു.

മസാല ബോണ്ട് കേസില്‍  തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും എതിരായ മുഴുവന്‍ സമന്‍സുകളും പിന്‍വലിച്ചതായി ഇഡി ഹൈക്കോടതിയെ അറിയിച്ചു. വ്യക്തിഗത വിവരങ്ങളാണ് സമസിലൂടെ ആവശ്യപ്പെട്ടതൊന്നും നിയമവിരുദ്ധമായ സമന്‍സ്  റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു തോമസ് ഐസക്കും കിഫ്ബി ഉദ്യോഗസ്ഥരും നല്‍കിയ ഹര്‍ജിയിലാണ് നടപടി. 

സമന്‍സ് പിന്‍വലിച്ച സാഹചര്യത്തില്‍  ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. എന്നാല്‍ മസാല ബോണ്ട് കേസില്‍ ഇഡി യ്ക്ക് നിയമപരമായ നടപടികള്‍ തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com