'ശസ്ത്രക്രിയ വൈകി', പിഞ്ചുകുഞ്ഞിന്റെ മരണം ചികിത്സാപിഴവെന്ന് മാതാപിതാക്കള്‍; കേസെടുത്ത് പൊലീസ് 

പന്തളത്ത് 35 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചതില്‍ ചികിത്സാ പിഴവ് ആരോപിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട:  പന്തളത്ത് 35 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചതില്‍ ചികിത്സാ പിഴവ് ആരോപിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൂഴിക്കാട് എച്ച്ആര്‍ മന്‍സിലില്‍ ഹബീബ് റഹ്മാന്‍, നജ്മ ദമ്പതികളുടെ മകളാണ് ബുധനാഴ്ച സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ ശസ്ത്രക്രിയ നടത്താന്‍ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

കഴിഞ്ഞ മാസം പ്രസവ വേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതിയെ അഞ്ച് മണിക്കൂറുകള്‍ക്കു ശേഷമാണ് ഗൈനക്കോളജിസ്റ്റ് എത്തി പരിശോധിച്ചതെന്ന് പരാതിയില്‍ പറയുന്നു. ശസ്ത്രക്രിയയിലൂടെയാണു കുഞ്ഞിനെ പുറത്തെടുത്തത്. യഥാസമയം ശസ്ത്രക്രിയ നടത്താതിരുന്നതിനാല്‍ കുട്ടിയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കുട്ടിയെ തുടര്‍ചികിത്സയ്ക്കായി അടൂരിലും തിരുവനന്തപുരത്തുമുള്ള ആശുപത്രികളിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്ക് ആരോഗ്യനില മോശമാവുകയായിരുന്നു. 

ശസ്ത്രക്രിയാ നടപടികള്‍ വൈകിപ്പിച്ച ഗൈനക്കോളജി വിഭാഗം ഡോക്ടറാണ് മരണത്തിന് ഉത്തരവാദിയെന്നു ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മരണത്തിന്റെ യഥാര്‍ഥ കാരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷം മാത്രമേ പറയാനാകൂ എന്ന് പൊലീസ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com