വാളയാറിൽ വീണ്ടും കുഴൽപ്പണ വേട്ട; ഉള്ളിലെ ബനിയൻ 'മണി ബാ​ഗ്' ആയി, കടത്താൻ ശ്രമിച്ചത് 26 ലക്ഷം

ബനിയന്റെ ഉള്ളിൽ നിന്നും 26 ലക്ഷം കണ്ടെത്തി
വാളയാർ ചെക്ക്‌ പോസ്റ്റിൽ കുഴൽപ്പണ വേട്ട/ ടെലിവിഷൻ സ്ക്രീൻഷോട്ട്
വാളയാർ ചെക്ക്‌ പോസ്റ്റിൽ കുഴൽപ്പണ വേട്ട/ ടെലിവിഷൻ സ്ക്രീൻഷോട്ട്

കൽപ്പറ്റ: വാളയാർ ചെക്ക്‌ പോസ്റ്റിൽ വീണ്ടും കുഴൽപ്പണ വേട്ട. കോയമ്പത്തൂരിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച ഇരുപത്തിയാറര ലക്ഷം രൂപയാണ് മഹാരാഷ്ട്ര സ്വദേശിയായ താനാജി ഷിൻഡെയിൽ നിന്നും എക്‌സൈസ് പിടിച്ചെടുത്തത്. ഷർട്ടിനുള്ളിൽ പ്രത്യേക തരം അറയുള്ള ബനിയന്റെ ഉള്ളിലാണ് പണം സൂക്ഷിച്ചിരുന്നത്.

കോയമ്പത്തൂരിൽ നിന്നും പട്ടാമ്പിയിലേക്ക് കെഎസ്‌ആർടിസി ബസിൽ യാത്ര ചെയ്‌ത താനാജി വാഹന പരിശോധനയ്‌ക്കിടെയാണ് പിടിയിലാകുന്നത്. യാത്രാ ഉദ്ദേശം ചോദിച്ചപ്പോൾ പ്രതി പരുങ്ങിയതാണ് സംശയത്തിന് ഇടയാക്കിയത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് പണം സൂക്ഷിച്ച ബനിയൻ കണ്ടെത്തിയത്.

ഇതിൽ നിന്നും ഇരുപത്തിയാറു ലക്ഷത്തി അറുപത്തി അയ്യായിരം രൂപ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. അറയുള്ള ബനിയനില്‍ പലപ്പോഴായി പണം ഒളിപ്പിച്ച് കടത്തിയിട്ടുണ്ടെന്നാണ് യുവാവിന്റെ മൊഴി. പണം ആർക്കു വേണ്ടിയാണ് കടത്തിയതെന്നും എവിടെ നിന്നുമാണ് കൊണ്ടു വരുന്നതുമടക്കമുള്ള കാര്യങ്ങളിൽ എക്‌സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com