ക്രിസ്മസിന് മുന്‍പ് രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം?; കേരളത്തിന് ആശ്വാസമായി കേന്ദ്ര നടപടി, 3,140.7 കോടി കൂടി കടമെടുക്കാം

 ഗുരുതര ധനപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാനത്തിന് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ നടപടി
മന്ത്രി കെഎന്‍ ബാലഗോപാല്‍, ഫയൽ
മന്ത്രി കെഎന്‍ ബാലഗോപാല്‍, ഫയൽ

തിരുവനന്തപുരം:  ഗുരുതര ധനപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാനത്തിന് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ നടപടി. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും എടുത്ത വായ്പകളുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പു പരിധിയില്‍ നിന്ന് ഈ വര്‍ഷം 3,140.7 കോടി രൂപ വെട്ടിക്കുറച്ച നടപടി കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്കു നീട്ടിവച്ചു. ഇതോടെ ഇത്രയും തുക കൂടി മാര്‍ച്ചിനു മുന്‍പ് സംസ്ഥാനത്തിനു കടമെടുക്കാനാകും.

അനുവദിച്ച തുകയില്‍ നിന്നു 2,000 കോടി രൂപ ഈ മാസം 19ന് കടമെടുക്കും. ക്രിസ്മസ് കണക്കിലെടുത്ത് 2 മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനു വേണ്ടിയാണിത്. മറ്റു ചെലവുകള്‍ക്കു പണം തികയുന്നില്ലെങ്കില്‍ ഒരു മാസത്തെ പെന്‍ഷനേ വിതരണം ചെയ്യാനാകൂ. 

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 9,422.1 കോടി കടമെടുത്തെന്നാണ് സിഎജിയുടെ കണക്ക്. ഇതനുസരിച്ച് 2022-23 മുതല്‍ 2024-25 വരെ 3 വര്‍ഷങ്ങളിലായി 3,140.7 കോടി രൂപ വീതം സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയില്‍ നിന്നു വെട്ടിക്കുറയ്ക്കാനാണ് കേന്ദ്രം തീരുമാനിച്ചത്.ഈ വര്‍ഷത്തെ വെട്ടിക്കുറവ് ഒഴിവാക്കണമെന്നു കേരളം ആവശ്യപ്പെട്ടു.ഇതേത്തുടര്‍ന്നാണു തല്‍ക്കാലം 3,140.7 കോടി രൂപയുടെ വായ്പാധികാരം കേന്ദ്രം പുനഃസ്ഥാപിച്ചു നല്‍കിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com