കിഴക്കന്‍കാറ്റ്; സംസ്ഥാനത്ത് നാളെ മുതല്‍ മഴ കനക്കും; ഞായറാഴ്ച രണ്ടു ജില്ലകളില്‍  ഓറഞ്ച്, ഏഴിടത്ത് യെല്ലോ ജാഗ്രത

കിഴക്കന്‍കാറ്റ് വീണ്ടും ശക്തമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ മഴ വീണ്ടും സജീവമാകും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:  കിഴക്കന്‍കാറ്റ് വീണ്ടും ശക്തമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ മഴ വീണ്ടും സജീവമാകും. ശനിയാഴ്ച തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഞായറാഴ്ച സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ് നല്‍കിയത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു. 

ഇതിന് പുറമേ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കിഴക്കന്‍കാറ്റിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ശനിയാഴ്ചയും ഞായറാഴ്ചയും തീവ്ര മഴയാണ് പ്രവചിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് പെയ്ത കനത്ത മഴയില്‍ ചെന്നൈ നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. 47 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് ചെന്നൈയില്‍ പെയ്ത് ഇറങ്ങിയത്. മഴക്കെടുതിയില്‍ നിന്ന് ചെന്നൈ നഗരവാസികള്‍ സാധാരണനിലയിലേക്ക് മടങ്ങിയെത്തിയിട്ട് ദിവസങ്ങള്‍ മാത്രമായിരിക്കേയാണ് ആശങ്ക കൂട്ടി തമിഴ്‌നാട്ടില്‍ വീണ്ടും ശക്തമായ മഴ വരുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com